ETV Bharat / state

കേരളത്തിൽ പ്രസിഡൻഷ്യൽ ഭരണമല്ലെന്ന് ഗവർണർ ഓർക്കണം: എ വിജയരാഘവൻ

author img

By

Published : Oct 25, 2022, 10:30 PM IST

ഗവർണറുടെ ജനാധിപത്യവിരുദ്ധ നിലപാടിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും പിന്തുണയ്ക്കുന്നുവെന്ന് എ വിജയരാഘവൻ

എ വിജയരാഘവൻ  ആരിഫ് മുഹമ്മദ് ഖാനെതിരെ എ വിജയരാഘവൻ  A Vijayaraghavan against Arif Mohammad Khan  A Vijayaraghavan  Arif Muhammad Khan  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ  സിപിഎം  കോൺഗ്രസ്  പിണറായി  പിണറായി സർക്കാർ  ഗവർണർ  ആർഎസ്എസ്  ബിജെപി
കേരളത്തിൽ പ്രസിഡൻഷ്യൽ ഭരണമല്ലെന്ന് ഗവർണർ ഓർക്കണം; എ വിജയരാഘവൻ

പാലക്കാട്: കേരളത്തിൽ പ്രസിഡൻഷ്യൽ ഭരണമല്ലെന്ന് ഗവർണർ ഓർക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേരളത്തിലെ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. സർക്കാരിൻ്റെ നല്ല പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുകയാണ്. ഇത് അപകടകരമായ സ്ഥിതിയാണെന്നും വിജയരാഘവൻ പറഞ്ഞു.

ജനങ്ങൾ തെരഞ്ഞെടുത്ത ജനാധിപത്യ സർക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയായ ബദൽ നയങ്ങളാണ് പിണറായി സർക്കാർ നടപ്പാക്കുന്നത്. കേരളത്തിലെ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് ഗവർണർക്ക് പിന്തുണയാണ് നൽകുന്നത്.

ഗവർണറുടെ ജനാധിപത്യവിരുദ്ധ നിലപാടിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും പിന്തുണയ്ക്കുന്നു. കോൺഗ്രസിൽ നിന്ന് കാലുമാറുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ ശൈലിയാണ് രണ്ട് പേരും സ്വീകരിക്കുന്നത്. കോൺഗ്രസിന് അകത്ത് പൂർണ പിന്തുണ ഇതിന് ലഭിച്ചില്ല എന്നതാണ് ആശ്വാസമെന്നും വിജയരാഘവൻ പറഞ്ഞു.

രാജ്യത്തിൻ്റെ പാർലമെൻ്റ് നിശബദമാക്കപ്പെട്ടുവെന്നതാണ് ബിജെപി ഭരണത്തിൻ്റെ പ്രധാന നേട്ടം. ആർഎസ്എസ് പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുക മാത്രമാണ് പാർലമെൻ്റിൽ നടക്കുന്നത്. എതിർ ശബ്‌ദങ്ങളെയെല്ലാം സഭയ്ക്ക് അകത്ത് ഇല്ലാതാക്കുന്നു. എതിർ അഭിപ്രായം ഉന്നയിക്കുന്നവരെ സസ്പെൻഡ് ചെയ്യുന്നതാണ് പുതിയ പാർലമെൻ്റ് രീതി.

എകെജിയുടെ പാർലമെൻ്റ് പ്രസംഗം സസൂക്ഷ്‌മം കേട്ടിരുന്ന നെഹ്റു എന്ന പ്രധാനമന്ത്രി ഉണ്ടായിരുന്ന രാജ്യത്താണ് പാർലമെൻ്റ് നിശബ്‌ദമാകുന്നത്. രാജ്യത്തെ വിറ്റ് തുലയ്ക്കുകയാണ് കേന്ദ്രം. വിമാനത്താവളങ്ങടക്കം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കുകയാണ്.

ഒപ്പം മത തീവ്രവാദത്തിലേക്ക് രാജ്യത്തെ താഴ്ത്തുകയാണ് ബിജെപി നയം. മത വിശ്വാസത്തിലേക്കല്ല, തീവ്രവാദത്തിലേക്കാണ് പോകുന്നത്. ഇത് അപകടകരമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.