പാലക്കാട്: തമിഴ്‌നാട് അതിര്‍ത്തിയായ കിണ്ണക്കരയ്ക്കു സമീപം ഊരടം ഊരിൽ കടന്നല്‍ക്കൂട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. ഊരടം ഊരിലെ പഴനിയാണ് (54) മരിച്ചത്. മാര്‍ച്ച് 26 നാണ് സംഭവം.
കിണ്ണക്കരയിലെ തേയിലതോട്ടത്തിലെ തൊഴിലാളിയായ പഴനി കടന്നല്‍ക്കൂട് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണെണ്ണ പടര്‍ന്ന് പൊള്ളലേല്‍ക്കുകയായിരുന്നു. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുന്നതിനിടെ മണ്ണാര്‍ക്കാട് വെച്ചാണ് മരിച്ചത്.
റാണിയാണ് ഭാര്യ,മകള്‍ പുഷ്പ.
also read: 'തീ'ക്കളിയായി കല്ലുഗുണ്ടി ഒത്തേക്കോല ഉത്സവം ; ആചാരം മഹാവിഷ്‌ണുവിനായി