പാലക്കാട്: ജില്ലയിൽ ഇന്ന് 26 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 49 പേർക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിൽ നിന്നു വന്ന 18 പേർ, സൗദിയിൽ നിന്നും വന്ന 3 പേർ, കർണാടകയിൽ നിന്നും വന്ന 2 പേർ, ഒമാൻ , കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും വന്ന ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടൊപ്പം കോട്ടോപ്പാടം സ്വദേശിയായ ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം മണ്ണൂത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന കൊവിഡ് 19 സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട ആളാണ്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി.
പാലക്കാട് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
49 പേർക്ക് രോഗം ഭേദമായി
![പാലക്കാട് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു പാലക്കാട് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു latest palakkad'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8024629-198-8024629-1594733917830.jpg?imwidth=3840)
പാലക്കാട്: ജില്ലയിൽ ഇന്ന് 26 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 49 പേർക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിൽ നിന്നു വന്ന 18 പേർ, സൗദിയിൽ നിന്നും വന്ന 3 പേർ, കർണാടകയിൽ നിന്നും വന്ന 2 പേർ, ഒമാൻ , കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും വന്ന ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടൊപ്പം കോട്ടോപ്പാടം സ്വദേശിയായ ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം മണ്ണൂത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന കൊവിഡ് 19 സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട ആളാണ്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി.
TAGGED:
latest palakkad'