പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വനിതാ കമ്പാർട്ട്മെന്‍റിൽ നിന്നും 25 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റെയിൽ പ്രോട്ടക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസിലെ വനിത കമ്പാർട്ട്മെന്‍റിൽ നിന്നും മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ലഹരി വിപണിയിൽ പന്ത്രണ്ടര ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഓണം സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്ത് വർദ്ധിച്ച പശ്ചാത്തലത്തിൽ ആർപിഎഫും എക്സൈസ് ഡിപ്പാർട്ട്മെന്‍റും പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വിൽപ്പന നടത്തുന്ന കണ്ണികളിലെ ഏജന്‍റുമാരെയടക്കം പിടികൂടാൻ തുടരന്വേഷണം ശക്തിപ്പെടുത്തുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.