പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 198 പേർ രോഗമുക്തി നേടി. 124 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 111 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി എത്തിയ മൂന്ന് പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4196 ആയി.