ETV Bharat / state

കെഎസ്ആർടിസിയില്‍ കടത്തിയ 2 കിലോ സ്വർണം വാളയാറിൽ പിടികൂടി

എക്സൈസ് സ്ക്വാഡിൻ്റെ വാഹന പരിശോധനയിലാണ്, രേഖകളില്ലാതെ കടത്തിയ ഒരു കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടിയത്

gold smuggled in KSRTC bus  smuggled gold seized in valayar  കെഎസ്ആർടിസി ബസിൽ കടത്തിയ സ്വർണം പിടികൂടി  രേഖകളില്ലാത്ത സ്വർണം പിടികൂടി
കെഎസ്ആർടിസി ബസിൽ കടത്തിയ 2 കിലോ സ്വർണം വാളയാറിൽ പിടികൂടി
author img

By

Published : Feb 5, 2022, 10:36 PM IST

പാലക്കാട് : കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് കെഎസ്ആർടിസി ബസിൽ കടത്തിയ 2.127 കിലോഗ്രാം സ്വർണാഭരണങ്ങൾ എക്സൈസ് പിടികൂടി. വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് എക്സൈസ് സ്ക്വാഡിൻ്റെ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ ഒരു കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശികളായ അക്ഷയ്, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്‌തു.

Also Read: 13കാരന് പീഡനം ; ഡോ.ഗിരീഷിന് ആറ് വർഷം കഠിന തടവും പിഴയും

പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ ജിഎസ്‌ടി വകുപ്പിന് കൈമാറി. രേഖകളില്ലാത്തതിനാൽ സ്വർണാഭരണങ്ങൾക്ക് 7.56 ലക്ഷം രൂപ പിഴ ചുമത്തി സ്വർണം വിട്ടുനൽകി. സർക്കിൾ ഇൻസ്പെക്‌ടർ എസ്. സജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.