ETV Bharat / state

പാലക്കാട് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ജൂലൈ ഒന്നിന് ജില്ലയിലെ രോഗികളുടെ എണ്ണം 529 ആയിരുന്നു. എന്നാൽ ജൂലൈ 31 എത്തിയപ്പോൾ രോഗബാധിതർ 1711 ആയി.

പാലക്കാട് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു  latest palakkad
പാലക്കാട് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു
author img

By

Published : Aug 1, 2020, 12:05 PM IST

പാലക്കാട്: പാലക്കാട് ജില്ലയിൽ ജൂലൈ മാസത്തിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1182 പേർക്ക്. ജൂലൈ ഒന്നിന് ജില്ലയിലെ രോഗികളുടെ എണ്ണം 529 ആയിരുന്നു. എന്നാൽ ജൂലൈ 31 എത്തിയപ്പോൾ രോഗബാധിതർ 1711 ആയി. ഒരു മരണവും ജൂലൈയിൽ റിപ്പോര്‍ട്ട് ചെയ്തു. 1016 പേരാണ്‌ ഈ മാസം രോഗമുക്തി നേടിയത്. പട്ടാമ്പി മത്സ്യമാർക്കറ്റ് പ്രഭവകേന്ദ്രമായി രോഗവ്യാപനം ഉണ്ടായതോടെ ജില്ലയിലെ ആദ്യ ക്ലസ്റ്ററായി പട്ടാമ്പി നഗരസഭ മാറി. ഉറവിടം അറിയാത്ത രോഗികൾ വർദ്ധിക്കുന്നതും ജില്ലയിൽ ആശങ്കയുണ്ടാക്കുന്നു.

ലോക്‌ഡൗണിൽ ഇളവ് വന്നതോടെ തിരിച്ചെത്തിയ അതിഥി തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കൂട്ടത്തോടെ രോഗം കണ്ടെത്തിയിരുന്നു. രോഗബാധ അതിവേഗം വ്യാപിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് ജൂലൈയിൽ ജില്ലയിൽ കണ്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി ഒരുക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ്‌ സെന്‍ററുകളിൽ 10000 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്. ഇവിടേക്ക് വേണ്ട ആരോഗ്യ പ്രവർത്തകരുടെ നിയമനവും അവസാനഘട്ടത്തിലാണ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.