ETV Bharat / state

മലപ്പുറം പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുന്നില്‍ യൂത്ത് ലീഗ് ധര്‍ണ - യൂത്ത് ലീഗ് ധര്‍ണ

എസ്എംഎസ് സര്‍വീസും പാസ്പോര്‍ട്ട് കവറും കേന്ദ്രത്തില്‍ ലഭ്യമാണ്. ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ സേവനങ്ങള്‍ അടിച്ചേല്‍പ്പിച്ച് പണം തട്ടുന്നുവെന്ന് ആരോപണം.

മലപ്പുറം പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുന്നില്‍ യൂത്ത് ലീഗ് ധര്‍ണ നടത്തി
author img

By

Published : Oct 2, 2019, 2:15 AM IST

Updated : Oct 2, 2019, 4:14 AM IST

മലപ്പുറം: ജില്ലാ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് മുമ്പില്‍ യൂത്ത് ലീഗ് ധര്‍ണ നടത്തി. പാസ്പോർട്ട് കവറിന്‍റെ പേരിൽ നടത്തുന്ന പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. ഉപഭോക്താവിന് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കാവുന്ന സേവനങ്ങള്‍ നിര്‍ബന്ധമെന്ന വ്യാജേന അടിച്ചേല്‍പ്പിച്ച് പണം തട്ടുന്നുവെന്നാണ് യൂത്ത് ലീഗിന്‍റെ ആരോപണം. പാസ്പോര്‍ട്ട് ആവശ്യവുമായി എത്തുന്നവര്‍ക്ക് എസ്എംഎസ് സേവനവും പാസ്പോര്‍ട്ട് കവറും കേന്ദ്രത്തില്‍ ലഭ്യമാണ്. ഈ സംവിധാനം ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രമെ നല്‍കേണ്ടതുള്ളു. എന്നാല്‍ കേന്ദ്രത്തില്‍ എത്തുന്നവരെ ഈ സംവിധാനങ്ങള്‍ നിര്‍ബന്ധമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നുവെന്നാണ് ആരോപണം.

മലപ്പുറം പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുന്നില്‍ യൂത്ത് ലീഗ് ധര്‍ണ

സാധാരണക്കാര്‍ ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുന്നിൽ യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പറഞ്ഞു. അനധികൃത പണപ്പിരിവിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് യൂത്ത് ലീഗ് നിവേദനം നൽകി. സമാന ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പാസ്പോർട്ട് സേവാ കേന്ദ്രത്തില്‍ മാർച്ച് നടത്തിയിരുന്നു.

Intro:മലപ്പുറം പാസ്പോർട്ട് സേവ കേന്ദ്രത്തിന് മുന്നിൽ പാസ്പോർട്ട് കവർ എന്ന പേരിൽ നടത്തുന്ന പകൽ കൊള്ളകൾ അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി. മലപ്പുറം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ മുന്നിൽ പകൽ ധർണ നടത്തി.

Body: ടാറ്റാ കൺസൾട്ടൻസി കരാർ മുഖേന ഏറ്റെടുത്ത് പാസ്പോർട്ട് സേവാ കേന്ദ്ര സർവീസുകളുടെ മറവില് അനധികൃതമായി പണം കൈപ്പറ്റുന്ന പകൽകൊള്ള അവസാനിപ്പിക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് ലീഗ്. മൂല്യവർധിത സേവനങ്ങളിൽ ഉൾപ്പെട്ട പാസ്പോർട്ട് കവർ, മെസ്സേജ് സംവിധാനം എന്നിവയ്ക്ക് നിർബന്ധം എന്ന വ്യാജേനയാണ് നിലവിൽ പണം പിരിക്കുന്നത്. സാധാരണക്കാരായ ആയിരക്കണക്കിന് യാത്രക്കാർക്കും പ്രവാസികളും ബുദ്ധിമുട്ട് നേരിടുകയാണ്. നിർബന്ധിത സേവനം എന്ന പേരിൽ പണം പിരിക്കുന്ന എതിരെയാണ് യൂത്ത് ലീഗ് പ്രക്ഷോഭവുമായി രംഗത്തെത്തിയത്
byte
മുജീബ് കാടേരി
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി..
പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ മുന്നിൽ യൂത്ത് ലീഗ് നേതൃത്വത്തിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. സേവാ കേന്ദ്രത്തിലെ അന്യായമായി പാസ്പോർട്ട് അവരുടെ പേരിൽ നടത്തുന്ന പണപ്പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് യൂത്ത് ലീഗ് നിവേദനം നൽകി... ഇതേ ആവശ്യങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ മാർച്ച് നടത്തിയിരുന്നു.....

Conclusion:etv bharat malappuram
Last Updated : Oct 2, 2019, 4:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.