ETV Bharat / state

10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - Malappuram crime news updates

ഡ്രൈവറുടെ സീറ്റിനടിയിലും മുൻ ഡോറുകളിലും പ്രത്യേകം സജ്ജീകരിച്ച അറകളിലും ബോണറ്റിനുള്ളിൽ കാണപ്പെട്ട അറയിലുമായി 15 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ്

10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ  latest crime news updates  Malappuram crime news updates  മലയാളം വാർത്തകൾ

author img

By

Published : Nov 28, 2019, 11:34 AM IST

Updated : Nov 28, 2019, 12:27 PM IST

മലപ്പുറം: എക്സൈസിന്‍റെ വാഹന പരിശോധനക്കിടെ 10 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. പൂക്കോട്ടുംപാടം പുതിയത്ത് വീട്ടിൽ ഷാനവാസ് (29)നെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബുധനാഴ്ച വൈകിട്ട് ചോക്കാട് സെന്‍റ് തോമസ് മാർത്തോമ പള്ളിയുടെ മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലാകുന്നത്.

10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂർ വണ്ടൂർ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഇയാൾ കഞ്ചാവ് കടത്തിയതെന്നാണ് വിവരം. ജില്ലയിലെ മയക്കുമരുന്ന് വ്യാപാര കണ്ണിയിലെ പ്രധാനിയാണ് അറസ്റ്റിലായ ഷാനവാസെന്നും ഇയാൾക്ക് ബാംഗ്ലൂർ, മൈസൂർ, എറണാകുളം എന്നിവിടങ്ങളിലെ മയക്കുമരുന്ന് ലോബിയുമായി അടുത്ത ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു. 54 B411 മാരുതി റിറ്റ്സ് കാറിലാണ് ഇയാൾ കഞ്ചാവ് കടത്തിയത്. എക്സൈസ് നടത്തിയ പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിലും മുൻ ഡോറുകളിലും പ്രത്യേകം സജ്ജികരിച്ച അറകളിൽ നിന്നും ബോണറ്റിനുള്ളിൽ കാണപ്പെട്ട അറയിലുമായി 15 പാക്കറ്റുകളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ഗൾഫിലും, നാട്ടിലുമായി ബാർബർ ജോലി ചെയ്യതിരുന്ന ഇയാൾ കുറച്ച് ദിവസങ്ങളായി ഇന്‍റലിജൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുമ്പ് ആന്ധ്രാപ്രദേശിലും ഇയാൾ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. മയക്ക് ഗുളികകളും, കഞ്ചാവും കൈവശം വെച്ചതിന് കാളികാവ് റേഞ്ചിലും ഇയാള്‍ക്കെതിരെ കേസുണ്ട്. വാടകക്കെടുക്കുന്ന വാഹനങ്ങളില്‍ അറകൾ സജീകരിച്ച് കോട്ടക്കൽ പൂക്കോട്ടുംപാടം ഭാഗങ്ങളിലേക്ക് ഇയാൾ വലിയ തോതിൽ കഞ്ചാവ് എത്തിച്ചിരുന്നുവെന്നും എക്സൈസ് അധികൃതർ പറയുന്നു.

Last Updated : Nov 28, 2019, 12:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.