മലപ്പുറം: യൂത്ത് കോൺഗ്രസ് സമരങ്ങൾക്ക് നേരെയുള്ള പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് എ പി അനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മാർച്ച് നടത്തിയത്.
പൊലീസ് നടപടിയിൽ പത്തോളം പ്രവർത്തകർക്ക് തലയ്ക്ക് മാത്രം പരിക്കേറ്റിരുന്നു. പൊലീസുകാർ റിപ്പർമാറായി മാറിയിരിക്കുകയാണെന്ന് എപി അനിൽകുമാർ പറഞ്ഞു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലെ പൊലീസ് സ്റ്റേഷനിലേക്കാണ് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നത്.