ETV Bharat / state

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ലുങ്കി മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് - karipur international airport

തൊഴിലാളികളുടെ ഇന്‍റര്‍വ്യൂ കൊച്ചിയിൽ വച്ച് നടത്തുന്നത് കരിപ്പൂരിലെ പ്രദേശവാസികളോട് ചെയ്യുന്ന അനീതിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് ലുങ്കി മാര്‍ച്ച് നടത്തി
author img

By

Published : Aug 1, 2019, 5:00 PM IST

കോഴിക്കോട്: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിപ്പൂർ വിമാനത്താവളത്തിലേക്ക് ലുങ്കി മാർച്ച് നടത്തി. കരിപ്പൂരിലേക്കുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള ഇന്‍റർവ്യൂ കൊച്ചിയിൽ നടത്തുന്നതിന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. വിമാനത്താവള വികസനം മൂലം പ്രതിസന്ധിയില്‍ ആയവര്‍ക്ക് വിമാനത്താവള പരിസരത്ത് വച്ച് തന്നെ ഇന്‍റർവ്യൂ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

നേതാക്കളും പ്രവർത്തകരും ലുങ്കി ധരിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. നയാബസാറിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലെ ജോലി ഒഴിവുകൾക്കുള്ള ഇന്‍റർവ്യൂ കൊച്ചിയിൽ നടത്തുന്നത് പ്രതിഷേധാർഹമാണ്. കൊച്ചിയിൽ ഇന്‍റര്‍വ്യൂ നടത്തുന്നത് കരിപ്പൂരിലെ പ്രദേശവാസികളോട് ചെയ്യുന്ന അനീതിയാണെന്നും പാർലമെന്‍റ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിയാസ് മുക്കോളി പറഞ്ഞു. ഹാന്‍ഡി മാന്‍, ഹാൻഡി വുമൺ എന്നീ തസ്‌തികകളിലേക്ക് ആണ് എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ്(എഐഎടിഎസ്‌എല്‍) നിയമന ഇന്‍റര്‍വ്യൂ നടത്തുന്നത്.

Intro:കരിപ്പൂർ വിമാന താവളമാർച്ച്Body:കരിപ്പൂരിലേക്കുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള ഇന്റർവ്യൂ കൊച്ചിയിൽ നടത്തുന്നതിെനെതിരെ യൂത്ത് കോൺഗ്രസ് കരിപ്പൂർ എയർട്ടേലേക്ക് മാർച്ച് നടത്തി . വിമാന താവള വികസനത്തിന് പ്രയാസം േനേരിടുന്നവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വിമാന താവള പരിസരത്ത് ഇന്റർവ്യൂ േവേണെമെന്നാണ് ആവശ്യം.

കരിപ്പൂർ എയർപോർട്ടിലെ ജോലി ഒഴിവുകൾക്കുള്ള ഇന്റർവ്യൂ A. I .A . T. S. L കൊച്ചിയിൽ നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് . ഹാൻഡിമാൻ ,ഹാൻഡി വുമൺ തുടങ്ങിയ േപേ, സ്കറ്റുകളിലേക്കാണ് നിയമന ഇന്റർവ്യൂ നടത്തുന്നത് .കൊച്ചിയിൽ വെച്ച് ഇൻറർവ്യൂ നടത്തുന്നത് കരിപ്പൂരിലെ പ്രദേശവാസികളോട് ചെയ്യുന്ന അനീതിയാണന്ന് റിയാസ് മുക്കോളി പറഞ്ഞു.

ബൈറ്റ് - റിയാസ് മുക്കോളി

ഇതിനെതിരെ കോഴിക്കോട് വിമാനതാവളത്തിലേക്ക് ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോൺഗ്രസ് മലപ്പുറം പാർലിമെന്റ് കമ്മിറ്റിയുടെനേതൃത്വത്തിൽ ഇന്ന് ലുങ്കി മാർച്ച് സംഘടിപ്പിച്ചു,നേതാക്കളും പ്രവർത്തകരും ലുങ്കി മുണ്ട് ധരിച്ചാണ് സമരത്തിന് എത്തിയത്, നയാബസാറിൽ നിന്ന് ആരംഭിച്ച മാർച്ച് ജംഗഷനിൽ പോലീസ് തടഞ്ഞു,
മാർച്ച് പാർലിമെന്റ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.
പി. നിധീഷ് അദ്ധ്യക്ഷത വഹിച്ചു, ജൈസൽ എളമരം, അഷ്റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങൽ,ജലീൽ ആലുങൽ, സി.എ.ഫൈറൂസ്, ജമാൽ കരിപ്പൂർ, ഷാജി മോൻ, ഷംസുമപ്രം ,കെ വി ഹുസൈൻ, അജ്മൽ വെളിയോട്, ബഷീർ കീടക്കാടൻ എന്നിവർ പ്രസംഗിച്ചു.
Conclusion:ബൈറ്റ് - റിയാസ് മുക്കോളി - മലപ്പുറം പാർലെമെന്റ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് .
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.