ETV Bharat / state

പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ വേണ്ടെന്ന പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ് - ഇ ടി മുഹമ്മദ് ബഷീർ

2009 ലും 2014 ലും ഇ.ടി. മുഹമ്മദ് ബഷീറാണ് പൊന്നാനിയില്‍ നിന്ന് മത്സരിച്ചത്. ഇത്തവണയും മത്സരിക്കുന്നത് ഇ.ടി ആയാല്‍ തുടര്‍ച്ചയായ മൂന്നാം തവണയാകും അദ്ദേഹം പൊന്നാനിയില്‍ നിന്ന് ജനവിധി തേടുക.

ഇ.ടി മുഹമ്മദ് ബഷീര്‍
author img

By

Published : Feb 17, 2019, 1:55 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ മത്സരിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. അനായാസ വിജയം ഉറപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയെപോലുള്ള നേതാക്കൾ വേണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്.

എന്നാല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ മികച്ച മതേതരവാദിയാണെന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ എത്തണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു. 2009 ലും 2014 ലും ഇ.ടി. മുഹമ്മദ് ബഷീറാണ് പൊന്നാനിയെ പ്രതിനിധീകരിച്ചത്.1977 മുതൽ മുസ്ലിംലീഗ് ആണ് മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത്. ഇത്തവണയും മത്സരിക്കുന്നത് ഇ.ടി. മുഹമ്മദ് ബഷീര്‍ ആയാല്‍ തുടര്‍ച്ചയായി മൂന്നാം തവണയാകും അദ്ദേഹം പൊന്നാനിയില്‍ ജനവിധി തേടുക. യുഡിഎഫിന്‍റെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാന്‍ ഘടകകക്ഷികള്‍ ശ്രമം നടത്തുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.

Intro:Body:

പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വേണ്ട; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്. 

ലോക്സഭാ പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. 

പി കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. യുഡിഎഫിന്‍റെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നുവെന്നും പ്രമേയത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം ജയറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്. 

മുസ്ലീം ലീഗിന്‍റെ ഉറച്ച കോട്ടയാണ് പൊന്നാനി ലോക്സഭാ മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ ജയിച്ചത്. 1977 മുതല്‍ മുസ്ലീം ലീഗ് വിജയിക്കുന്ന മണ്ഡലത്തില്‍ 2009 ലും 2014 ലും മുസ്ലീം ലീഗ് ടിക്കറ്റില്‍ വിജയിച്ചത് ഇ ടി മുഹമ്മദ് ബഷീറാണ്. ഇത്തവണയും മത്സരിക്കുന്നത് ഇ ടി ആയാല്‍ തുടര്‍ച്ചയായി മൂന്നാം തവണയാകും അദ്ദേഹം പൊന്നാനിയില്‍ ജനവിധി തേടുക.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.