മലപ്പുറം: 17 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി കോയാമുവിന്‍റെ പുരക്കൽ ഉബൈസാണ് (23) പരപ്പനങ്ങാടി പൊലീസിന്‍റെ പിടിയിലായത്. പോക്സോ ആക്‌ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ, പരമേശ്വരൻ, രഞ്ജിത്ത്, പ്രീത, അഭിമന്യു, വിബീഷ്, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.