ETV Bharat / state

യുവതിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കി പീഡനം ; യുവാവ് അറസ്റ്റിൽ - സോഷ്യൽ മീഡിയ

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ഫോട്ടോകളും, വീഡിയോയും കൈക്കലാക്കിയായിരുന്നു പീഡനം. പണം ആവശ്യപ്പെട്ടും പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. ഫോട്ടോയും വീഡിയോയും പരസ്യപ്പെടുത്തും എന്നായിരുന്നു ഭീഷണി

youth arrested on rape case Malappuram  youth arrested  harassing woman using nude photos  Malappuram  യുവതിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കി പീഡനം  യുവാവ് അറസ്റ്റിൽ  ഇന്‍സ്റ്റഗ്രാം  Instagram  പീഡനം  Rape case  മലപ്പുറം  വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്  സോഷ്യൽ മീഡിയ  Social media
യുവതിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കി പീഡനം ; യുവാവ് അറസ്റ്റിൽ
author img

By

Published : Aug 27, 2022, 9:31 PM IST

മലപ്പുറം : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ഫോട്ടോകളും, വീഡിയോയും കൈക്കലാക്കുകയും പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്‌ത യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ് (23)ആണ് അറസ്റ്റിലായത്. നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടർ പി വിഷ്‌ണുവിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് ഷുഹൈബിനെ അറസ്റ്റുചെയ്‌തത്.

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി യുവതിയെ പരിചയപ്പെട്ട പ്രതി നഗ്ന ഫോട്ടോകളും, വീഡിയോയും തന്ത്രത്തില്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുമാസം മുമ്പ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി.

ഭീഷണി തുടർന്നപ്പോൾ യുവതി പൊലീസിൽ അറിയിച്ചു. തുടർന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്‍റെ നിർദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് ഉപ്പടയിലുള്ള ഭാര്യ വീടിനുസമീപം വച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.