ETV Bharat / state

മലപ്പുറത്ത് അവശനിലയിലായിരുന്ന യുവാവ് മരിച്ചു ; സാനിറ്റൈസർ കുടിച്ചതാകാമെന്ന് സംശയം - സാനിറ്റൈസർ കഴിച്ചതാകാമെന്ന് സംശയം

മദ്യമാണെന്ന് കരുതി സാനിറ്റൈസർ കഴിച്ചതാകാമെന്ന് സംശയം

sanitizer  died  unconscious  young man died  അവശനിലയിലായിരുന്ന യുവാവ് മരിച്ചു  സാനിറ്റൈസർ കഴിച്ചതാകാമെന്ന് സംശയം  സാനിറ്റൈസർ
അവശനിലയിലായിരുന്ന യുവാവ് മരിച്ചു; സാനിറ്റൈസർ കഴിച്ചതാകാമെന്ന് സംശയം
author img

By

Published : Aug 26, 2021, 3:05 PM IST

മലപ്പുറം : അവശനിലയിലായിരുന്ന യുവാവ് മരിച്ചത് മദ്യത്തിന് പകരം സാനിറ്റൈസർ കഴിച്ചതുകൊണ്ടായിരിക്കാമെന്ന് സംശയം. ചാലിയാർ രാമത്തുപറമ്പിൽ സുനിൽ(41) ആണ് മരിച്ചത്.

രണ്ട് ദിവസമായി ഇയാള്‍ വെള്ളിമുറ്റത്തെ ഭാര്യവീട്ടിലായിരുന്നു. തീർത്തും അവശനിലയിൽ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: കേസില്‍ പെടുത്തും, ജീവന് ഭീഷണി: സംരക്ഷണം വേണമെന്ന് മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ

ആശുപത്രിയിൽ എത്തുമ്പോൾ തന്നെ സുനിൽ അബോധാവസ്ഥയിലായിരുന്നു. മദ്യപനായ ഇയാൾ മദ്യമാണെന്ന് കരുതി സാനിറ്റൈസർ കഴിച്ചതാകാമെന്ന് കരുതുന്നു.

മുൻപും ഇയാൾ സാനിറ്റൈസർ കഴിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോത്തുകൽ പൊലീസ് ഇൻക്വസ്റ്റ് നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.