പാണ്ടിക്കാട്: അങ്ങാടിയിൽ ഫോർ രജിസ്ട്രഷൻ സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ പോത്തുക്കല്ലിലെ പറമ്പൻ നിൽഷാദ് (30)നെയാണ് പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷണം പോയ ബൈക്കും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ടി.വി.എസ് എൻ.ടോർക്ക് സ്കൂട്ടർ പാണ്ടിക്കാട് ടൗണിൽ നിന്ന് മോഷണം പോയത്. ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച പാണ്ടിക്കാട് അങ്ങാടിയിൽ വെച്ചാണ് നിൽഷാദ് അറസ്റ്റിലാവുന്നത്. ഏതാനും മാസങ്ങളായി പുക്കുത്തുള്ള വാടക ക്വാർട്ടേസിലാണ് ഇയാളുടെ താമസം. മോഷ്ടിക്കപ്പെട്ട സ്കുട്ടറും ഇവിടെ നിന്നും പൊലീസ് കണ്ടെത്തി.സ്കൂട്ടർ ഡിക്കിനുള്ളിൽ നിന്ന് ഒരു എയർ പിസ്റ്റലും പൊലീസ് കണ്ടെടുത്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.