മലപ്പുറം: കൊണ്ടോട്ടിയില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ 15കാരൻ പിടിയിലായി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. 15കാരന് കുരുക്കായത് പൊലീസ് ശേഖരിച്ച സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ്. പിടിയിലായ കൗമാരക്കാരൻ പെണ്‍കുട്ടിയുടെ തന്നെ നാട്ടുകാരനാണ്.
ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. കൊണ്ടോട്ടി കൊട്ടുകര കോടങ്ങാട് വച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. അതിക്രമം ചെറുത്തതോടെ 21കാരിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. മുഖത്ത് സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് എത്തിയ അക്രമി പിടിച്ചു വലിക്കുകയായിരുന്നു.
Also Read: കുഞ്ഞിനെ കൈമാറിയത് നടപടിക്രമം പാലിച്ചെന്ന് ആരോഗ്യമന്ത്രി സഭയില്‍
അക്രമിയില്‍ നിന്ന് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി അടുത്ത വീട്ടിലേക്ക് ഓടികയറിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ സമീപ സ്ഥലങ്ങളില്‍ അക്രമിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. 15കാരന്‍റെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.