ETV Bharat / state

കാർഷിക മേഖലയിൽ മിന്നും വിജയം നേടി മലപ്പുറത്തെ യുവകർഷകർ - മലപ്പുറം മേൽമുറി

അഞ്ചേക്കർ സ്ഥലത്ത് ചുരങ്ങ, മത്തൻ, ഇളവൻ കയ്പ്പക്ക തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്‌തത്

malappuram farming  melmuri malappuram  Young farmers in Malappuram  കാർഷിക മേഖല  മലപ്പുറം മേൽമുറി  മലപ്പുറത്തെ യുവകർഷകർ
കാർഷിക മേഖലയിൽ മിന്നും വിജയം നേടി മലപ്പുറത്തെ യുവകർഷകർ
author img

By

Published : Aug 29, 2020, 3:19 PM IST

Updated : Aug 29, 2020, 4:59 PM IST

മലപ്പുറം: ഗൾഫിൽ നിന്ന് തിരിച്ചെത്തി കാർഷിക മേഖലയിൽ മിന്നും വിജയം നേടിയിരിക്കുകയാണ് മലപ്പുറത്തെ യുവകർഷകർ. പാട്ടത്തിനെടുത്ത സ്ഥലത്തും സുഹൃത്തുക്കളുടെ സ്ഥലത്തുമാണ് ഇവർ കൃഷിയിറക്കിയത്. മേൽമുറി സ്വദേശികളായ മജീദ്, ഹംസ, ഇസ്‌മായിൽ എന്നിവരാണ് വീടിന് സമീപമുള്ള സ്ഥലത്ത് കൃഷിയിറക്കി മികച്ച വിജയം നേടിയത്.

കാർഷിക മേഖലയിൽ മിന്നും വിജയം നേടി മലപ്പുറത്തെ യുവകർഷകർ

കഴിഞ്ഞവർഷം അടുക്കളത്തോട്ടം എന്ന രീതിയിൽ കൃഷിയിറക്കി വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ ഇവർ ശേഖരിച്ചിരുന്നു. തുടർന്നാണ് ഇത്തവണ വാണിജ്യ അടിസ്ഥാനത്തിൽ കൃഷിയിറക്കിയത്. അഞ്ചേക്കർ സ്ഥലത്ത് ചുരങ്ങ, മത്തൻ, ഇളവൻ കയ്പ്പക്ക തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്‌തത്. ഇതിനകംതന്നെ വിവിധതരം പച്ചക്കറികൾ ഇവർ സമീപത്തെ മാർക്കറ്റിൽ എത്തിച്ചു കഴിഞ്ഞു. പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ടാണ് മജീദ് മണ്ണിലേക്ക് ഇറങ്ങിയത്. സുഹൃത്തുക്കളായ ഹംസയും ഇസ്‌മായിലും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

Last Updated : Aug 29, 2020, 4:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.