ETV Bharat / state

രാത്രികൾ തങ്ങളുടേതെന്നു കൂടി പ്രഖ്യാപിച്ച്‌ രാത്രി നടത്തത്തിൽ പങ്കെടുത്ത് സ്ത്രീകള്‍

author img

By

Published : Dec 30, 2019, 4:46 PM IST

Updated : Dec 30, 2019, 6:31 PM IST

മൂന്ന് വിഭാഗങ്ങളായി രണ്ടും മൂന്നും കൂട്ടമായി നടന്ന സംഘത്തിന് നേരെ അപമര്യാദയോടെ ആരെങ്കിലും പെരുമാറിയാൽ വിസിൽ അടിക്കാനും മൊബൈലില്‍ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും അധികൃതർ നിർദേശം നൽകിയിരുന്നു

രാത്രി യാത്ര  നിർഭയ ദിനം  latest malayalam news updates  മലപ്പുറം
രാത്രികൾ തങ്ങളുടേതെന്നു കൂടി ഉറക്കെ പ്രഖ്യാപിച്ച്‌ രാത്രി നടത്തത്തിൽ പങ്കെടുത്ത്  വനിതകള്‍

മലപ്പുറം: നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാത്രി നടത്തം പരിപാടിയില്‍ മികച്ച സ്ത്രീ പങ്കാളിത്തം. ജില്ലയിൽ 11 നഗരസഭ കേന്ദ്രങ്ങളിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാത്രികളിൽ സ്ത്രീകൾക്കും നിർഭയമായി സഞ്ചരിക്കാമെന്ന് പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഞായറാഴ്ച രാത്രി 11 മുതല്‍ രാവിലെ ഒരു മണി വരെയായിരുന്നു 'പൊതു ഇടം എന്‍റേതും' എന്ന പേരില്‍ നിര്‍ഭയ നടത്തം ഒരുക്കിയത്. മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, കോട്ടക്കൽ, തിരൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി, പൊന്നാനി, വളാഞ്ചേരി, താനൂർ നഗരസഭകളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. കോട്ടക്കലില്‍ 25 പേർ രാത്രി നടത്തത്തിൽ പങ്കെടുത്തു. കോട്ടക്കൽ നഗരസഭ കാര്യാലയത്തിൽ നിന്നും ആരംഭിച്ച നടത്തം ചെങ്കുവെട്ടി വരെയായിരുന്നു.

രാത്രികൾ തങ്ങളുടേതെന്നു കൂടി പ്രഖ്യാപിച്ച്‌ രാത്രി നടത്തത്തിൽ പങ്കെടുത്ത് സ്ത്രീകള്‍

മൂന്നു വിഭാഗങ്ങളായി രണ്ടും മൂന്നുംകൂട്ടമായി നടന്ന സംഘത്തിന് നേരെ അപമര്യാദയോടെ ആരെങ്കിലും പെരുമാറിയാൽ വിസിൽ അടിക്കാനും മൊബൈലില്‍ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും അധികൃതർ നിർദേശം നൽകിയിരുന്നു. രാത്രി നഗരത്തിലൂടെ നിർഭയം നടക്കാൻ ധൈര്യം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വേങ്ങര ഐ.സി. ഡി.എസ്, സി.ഡി.പി.ഒ സാജിത ആറ്റാശ്ശേരി പറഞ്ഞു. കടകളിൽ ഷോപ്പിങ്ങ് നടത്തിയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ തനിച്ചിരുന്നും പുതുചരിത്രം തീർക്കുകയായിരുന്നു സ്ത്രീകള്‍. കൗൺസിലർമാരായ എം.ഗിരിജ ടീച്ചർ, റംല കറുത്തേടത്ത്, ഗിരിജ, ടി.വി മുംതാസ്, എൽ.ശോഭനകുമാരി, കൃഷ്ണ ടീച്ചർ എന്നിവർ കോട്ടക്കലിൽ നടന്ന പരിപാടിയിൽ പങ്കാളികളായി. കോട്ടക്കൽ സി.ഐ യൂസഫ്, എസ്.ഐ റിയാസ് ചാക്കീരി, എസ്.ഐ സന്ധ്യാ ദേവി എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു പരിപാടി. മാർച്ച് എട്ട് വനിതാ ദിനം വരെ എല്ലാ ആഴ്ചകളിലും രാത്രി നടത്തം സംഘടിപ്പിക്കും. സംസ്ഥാനത്ത് 250 സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകളാണ് രാത്രി നടത്തത്തിന്‍റെ ഭാഗമായത്.

Intro:മലപ്പുറം പൊതുയിടങ്ങൾ  രാത്രികളില്‍ തങ്ങളുടേതെന്നു കൂടി ഉറക്കെ പ്രഖ്യാപിച്ച്‌  വനിതകള്‍. നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാത്രി നടത്തം പരിപാടിയില്‍ മികച്ച വനിത പങ്കാളിത്തം.Body:ജില്ലയിൽ 11 നഗരസഭ കേന്ദ്രങ്ങളിൽ ആയിരുന്നു പരിപാടി. രാത്രികളിൽ സ്ത്രീകൾക്കും നിർഭയത്വത്തോടെ സഞ്ചരിക്കാമെന്ന് പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ  ലക്ഷ്യം. Conclusion:ഞായറാഴ്ച രാത്രി 11 മുതല്‍ രാവിലെ ഒരു മണി വരെയായിരുന്നു 'പൊതു ഇടം എന്റേതും' എന്ന പേരില്‍ നിര്‍ഭയ നടത്തം ഒരുക്കിയത്.
അതൊരു വെറും നടത്തം ആയിരുന്നില്ല രാത്രി തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഒരു കൂട്ടം വനിതകൾ.നിർഭയ ദിനമായ  ഞായറാഴ്ച രാത്രി 11ന് സധൈര്യം മുന്നോട്ട് ,പൊതു ഇടം എൻറെതും, സന്ദേശമുയർത്തി വനിത   ശിശു വികസന വകുപ്പാണ് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ജില്ലയിൽ 11 നഗരസഭ കേന്ദ്രങ്ങളിൽ ആയിരുന്നു പരിപാടി. രാത്രികളിൽ സ്ത്രീകൾക്കും നിർഭയത്വത്തോടെ സഞ്ചരിക്കാമെന്ന് പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ  ലക്ഷ്യം. 

മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി ,കോട്ടക്കൽ, തിരൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി, പൊന്നാനി, വളാഞ്ചേരി, താനൂർ നഗരസഭകളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. കോട്ടക്കൽ 25 പേർ രാത്രി നടത്തത്തിൽ പങ്കെടുത്തു. കോട്ടക്കൽ നഗരസഭ കാര്യാലയത്തിൽ നിന്നും ആരംഭിച്ച നടത്തം കോട്ടക്കൽ ചെങ്കുവെട്ടി വരെയായിരുന്നു,

ബെറ്റ് 

കെ കെ നാസർ
നഗരസഭാ ചെയർമാൻ

മൂന്നു വിഭാഗങ്ങളായി രണ്ടും മൂന്നും
കൂട്ടമായാണ് ഇവർ നടന്നത്. ചങ്കുവെട്ടി, കോട്ടക്കൽ ,ആയുർവേദ കോളേജ് എന്നിവടങ്ങളിലായിരുന്നു നടത്തം.
അപമര്യാദ യോടെ ആരെങ്കിലും പെരുമാറിയാൽ വിസിൽ അടിക്കാനും മൊബൈൽ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങൾ പോസ്റ്റ് ചെയ്യാനും അധികൃതർ നിർദേശം നൽകിയിരുന്നു. രാത്രി നഗരത്തിലൂടെ  നിർഭയത്വത്തോടെ നടക്കാൻ ധൈര്യം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വേങ്ങര ഐ.സി. ഡി.എസ്, സി.ഡി.പി.ഒ സാജിത  ആറ്റാശ്ശേരി പറഞ്ഞു.

ബെറ്റ്

സാജിത  ആറ്റാശ്ശേരി 
ഐ.സി. ഡി.എസ്, സി.ഡി.പി.ഒ

പതിവ് പോലെ തന്നെ സ്വതന്ത്രയായി നിർഭയരായി സഞ്ചരിക്കുക അവകാശമാണെന്ന് അവർ തെളിയിക്കുകയായിരുന്നു.കടകളിൽ  ഷോപ്പിങ്ങ് നടത്തിയും  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽതനിച്ചിരിന്നും പുതുചരിത്രം തീർക്കുകയായിരുന്നു ഈ വനിതാരത്നങ്ങൾ.കൗൺസിലർമാരായ എം.ഗിരിജ ടീച്ചർ, റംല കറുത്തേടത്ത്, ഗിരിജ,ടി.വി മംതാസ്, എൽ.ശോഭനകുമാരി, കൃഷ്ണ ടീച്ചർ എന്നിവർ കോട്ടക്കലിൽ നടന്ന പരിപാടിയിൽ പങ്കാളികളായി.
കോട്ടക്കൽ സി.ഐ യുസഫ്, എസ്.ഐ റിയാസ് ചാക്കീരി, എസ്.ഐ സന്ധ്യാേദേവി എന്നിവരുടെ  നിയന്ത്രണത്തിലായിരുന്നു പരിപാടി.
മാർച്ച് 8 വനിതാ ദിനം വരെ എല്ലാ ആഴ്ചകളിലും സ്ത്രീകൾ രാത്രി വിവിധ സമയങ്ങളിൽ നഗരത്തിലൂടെ നടക്കും
സംസ്ഥാനത്ത് 250-ഓളം സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകളാണ്  രാത്രി നടത്തത്തിന്റെ ഭാഗമായത്. 
Last Updated : Dec 30, 2019, 6:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.