ETV Bharat / state

കയറി പിടിച്ചതിന്‌ പരാതി കൊടുത്തു; കോട്ടക്കലില്‍ കര്‍ണ്ണാടക സ്വദേശിനിയെ വീട് കയറി ആക്രമിച്ചു - കയ്യില്‍ കയറിപിടിച്ചതിന്‌ പരാതി കൊടുത്തു

തിരുവനന്തപുരത്ത് നിന്നും കോട്ടക്കൽ ബ്യൂട്ടീഷന്‍ കേന്ദ്രത്തിലെ ജോലിക്കായി എത്തിയതാണ് ബംഗളുരു സ്വദേശിനിയായ യുവതി.

Woman From Karnataka Brutally Assaulted At Kottakal  attacked at her home  travels owner misbehaved to the lady  കയ്യില്‍ കയറിപിടിച്ചതിന്‌ പരാതി കൊടുത്തു  കര്‍ണ്ണാടക സ്വദേശിനിക്ക്‌ ക്രൂര മര്‍ദ്ദനം
കയ്യില്‍ കയറിപിടിച്ചതിന്‌ പരാതി കൊടുത്തു; കോട്ടക്കലില്‍ കര്‍ണ്ണാടക സ്വദേശിനിയെ വീട്ടില്‍ കയറി ക്രൂരമായി അക്രമിച്ചു
author img

By

Published : Dec 16, 2021, 9:20 PM IST

മലപ്പുറം: കോട്ടക്കൽ ബ്യൂട്ടിഷന്‍ കേന്ദ്രത്തില്‍ ജോലിക്കെത്തിയ കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ ട്രാവല്‍സ്‌ ഉടമ താമസ സ്ഥലത്ത് കയറി ആക്രമിച്ചതായി പരാതി. യുവതിയും ബന്ധുക്കളും ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് നിന്നും കോട്ടക്കൽ ബ്യൂട്ടീഷന്‍ കേന്ദ്രത്തിലെ ജോലിക്കായി എത്തിയതാണ് ബംഗളുരു സ്വദേശിനിയായ യുവതി.

തിരിച്ചു പോകുന്നതിന്‌ ടിക്കറ്റിനായി കോട്ടക്കൽ ചെങ്കുവെട്ടി ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ ട്രാവല്‍സിനെ സമീപിച്ചിരുന്നു. ഇവിടെ വെച്ച്‌ ട്രാവല്‍സ്‌ ഉടമ ജാബിര്‍ യുവതിയുടെ കൈയില്‍ കയറി പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. ഈ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് ഇരു കൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പരിഹാരം കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ യുവതി താമസിച്ചിരുന്ന മുറിയിലേക്ക് ജാബിറും സംഘവും അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. മുറിയില്‍ ഉണ്ടായിരുന്ന മൊബൈല്‍ അടക്കമുള്ള സാധനങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്.

യുവതിയടക്കം പരിക്കേറ്റ മൂന്നുപേരും കോട്ടക്കലിലെ സ്യകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്ക് യുവതി പരാതി നല്‍കി.

ALSO READ: Pregnant woman Attacked; ഗർഭിണിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.