ETV Bharat / state

ചാലിയാറിലെ വന്യമൃഗശല്യം; പരിഹാര നടപടികളുമായി വനം വകുപ്പ് - വന്യമൃഗശല്യം

ചാലിയാറിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടാവുന്ന വന്യമുഗങ്ങളുടെ ശല്യം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കാനൊരുങ്ങി വനം വകുപ്പ്. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.

ചാലിയാറിലെ വന്യമൃഗശല്യം, വനം വകുപ്പ് നടപടി തുടങ്ങി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് നടപടി  Wildlife disturbance in Chaliyar; Forest Department with remedial action  Wildlife disturbance in Chaliyar  Forest Department with remedial action  Wildlife disturbance  Chaliyar  Forest Department  ചാലിയാറിലെ വന്യമൃഗശല്യം; പരിഹാര നടപടികളുമായി വനം വകുപ്പ്  ചാലിയാറിലെ വന്യമൃഗശല്യം  പരിഹാര നടപടികളുമായി വനം വകുപ്പ്  വന്യമൃഗശല്യം  വനം വകുപ്പ്
ചാലിയാറിലെ വന്യമൃഗശല്യം; പരിഹാര നടപടികളുമായി വനം വകുപ്പ്
author img

By

Published : Jan 6, 2021, 8:34 AM IST

Updated : Jan 6, 2021, 8:45 AM IST

മലപ്പുറം: ചാലിയാറിലെ പല ഭാഗങ്ങലിലും കഴിഞ്ഞ കുറച്ച് നാളുകളായി വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ നടപടികളുമായി വനംവകുപ്പ്. ബുധനാഴ്ച്ച മുതൽ തദ്ദേശീയരായ 4 ദിവസവേതന വാച്ചർമാരെ നിയമിക്കാനും കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വനപാലകരെ ക്യാമ്പ് ചെയ്യിക്കാനും എടവണ്ണ റെയ്ഞ്ച് ഓഫിസർ ഇംപ്രോസ് ഏലിയാസ് നവാസിന്‍റെ നേത്യത്വത്തിൽ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. കൂടാതെ വനം വകുപ്പ് ജീവനക്കാർ, തദ്ദേശീയരായ ആളുകൾ ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ചാലിയാർ വൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ വാട്ട് സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. വന്യമൃഗശല്യം ഉണ്ടാകുന്ന പ്രദേശത്തു നിന്നും ഈ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വനപാലകരെ വിവരം അറിയിക്കാം. ആർ.ആർ.ടിയുടെ ഉൾപ്പെടെ സേവനം ഉറപ്പ് വരുത്തും, അത്തിക്കാട് - മൊടവണ്ണ - കണ്ണംകുണ്ട് മേഖലകളിലായി 6 കിലോമീറ്റർ സോളാർ വൈദ്യുതി വേലി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ചാലിയാറിലെ വന്യമൃഗശല്യം; പരിഹാര നടപടികളുമായി വനം വകുപ്പ്

ചാലിയാർ പഞ്ചായത്തിലെ മൊടവണ്ണ, കുന്നത്തുചാൽ, പൈങ്ങാക്കോട്, വേട്ടേക്കോട് ഭാഗങ്ങളിലാണ് വന്യമൃഗശല്യം ഉണ്ടായിരുന്നത്. വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച്ച ഡി.വൈ.എഫ്.ഐ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ സമരത്തെ തുടർന്നാണ് എടവണ്ണ റെയ്ഞ്ച് ഓഫിസറിന്‍റെ നേത്യത്വത്തിൽ അകമ്പാടം വനം സ്‌റ്റേഷനിൽ ചർച്ച നടന്നത്. ജനജീവിതം ദുഷ്കരമായ സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. മനോഹരൻ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

ഏറനാട് എം.എൽ.എ പി.കെ.ബഷീറും റെയ്ഞ്ച് ഓഫിസറുമായി ചർച്ച നടത്തി. വനം മന്ത്രിയുമായി ചർച്ച നടത്താമെന്നും, നിയമസഭയിൽ വിഷയം അവതരിപ്പിക്കുമെന്നും ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകി. എടവണ്ണ വനം റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസ്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകമ്പാടം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ടി.ഉസ്മാൻ, എ.ഷെരീഫ്, സി.പി.എം ചാലിയാർ ലോക്കൽ സെക്രട്ടറി രാജഗോപാൽ.ഡി. വൈ. എഫ്. ഐ മേഖലാ സെക്രട്ടറി ഷാജഹാൻ മൊടവണ്ണ, ജനാർദ്ദനൻ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

Last Updated : Jan 6, 2021, 8:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.