ETV Bharat / state

പകല്‍ സമയത്തും ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം; ഭീതിയോടെ നാട്ടുകാര്‍

ഫെന്‍സിങ്ങോ, ട്രഞ്ചോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും അനങ്ങാപ്പാറ നയമാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍

author img

By

Published : Jul 25, 2020, 5:33 AM IST

wild elephants news elephant in habitat news കാട്ടാന വാര്‍ത്ത ജനവാസകേന്ദ്രത്തില്‍ ആന വാര്‍ത്ത
കാട്ടാനക്കൂട്ടം

മലപ്പുറം: പകല്‍ സമയത്ത് ജനവാസമേഖലിയില്‍ ഇറങ്ങി കാട്ടാനകൂട്ടം. മരത്തിന്‍കടവ്, ചേലക്കടവ്, നമ്പൂരിപ്പൊട്ടി പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. മലപ്പുറത്തെ മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഇത്.

രാത്രിയിലാണ് കാടിറങ്ങുന്ന ആനകള്‍ പലപ്പോഴും പകല്‍ മുഴുവന്‍ ജനവാസ മേഖലിയില്‍ ഭീതി പരത്തും. കാര്‍ഷിക വിളകള്‍ നശിപ്പിക്കന്നതും പതിവാണ്. ബഹളം വെച്ചും പടക്കം പൊട്ടിച്ചും ഏറെ പരിശ്രമിച്ചാണ് നാട്ടുകാര്‍ ആനക്കൂട്ടത്തെ ജനവാസ കേന്ദ്രത്തില്‍ നിന്നും തുരത്തുന്നത്.

മലപ്പുറം ജില്ലയിലെ മരത്തിന്‍കടവ്, ചേലക്കടവ്, നമ്പൂരിപ്പൊട്ടി പ്രദേശങ്ങളില്‍ പകല്‍ സമയത്തും കാട്ടാന ശല്യം രൂക്ഷമായതിനാല്‍ നാട്ടുകാര്‍ ഭീതിയില്‍

കാട്ടാനശല്യം ചെറുക്കാന്‍ വനാതിര്‍ത്തികളില്‍ ഫെന്‍സിങ്ങോ, ട്രഞ്ചോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും അനങ്ങാപ്പാറ നയമാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പുന്നപ്പുഴ നീന്തിക്കടന്നാണ് രണ്ട് പഞ്ചായത്തുകളിലുമുള്ള പ്രദേശങ്ങളില്‍ ആനക്കൂട്ടമെത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് അംഗം മാനു കോന്നാടന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിന്നും അല്ലാതെയും വായ്‌പയെടുത്ത് പാട്ടക്കൃഷി ചെയ്യുന്ന കര്‍ഷകന് കാട്ടാനശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.