ETV Bharat / state

കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ചാലിയാര്‍; വന്‍ കൃഷി നാശം - kerala news updates

ചാലിയാര്‍ പഞ്ചായത്ത് കാട്ടാന ഭീതിയില്‍. മേഖലയില്‍ വ്യപകമായി കൃഷി നശിപ്പിച്ചു. കര്‍ഷകരും വിദ്യാര്‍ഥികളും ആശങ്കയില്‍. പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം.

wild elephant in Chaliyar in Malappuram  കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ചാലിയാര്‍  വന്‍ കൃഷി നാശം  നിലമ്പൂര്‍ ചാലിയാര്‍  കാട്ടാന ശല്യം രൂക്ഷം  വൈലശേരി  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
ചാലിയാര്‍ പഞ്ചായത്ത് കാട്ടാന കൃഷി നശിപ്പിച്ചു
author img

By

Published : Feb 13, 2023, 9:18 PM IST

മലപ്പുറം: നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വൈലശേരി, വേട്ടേക്കോട്, പെരുമ്പത്തൂര്‍, മണ്ണുപ്പാടം, മൊടവണ്ണ എന്നീ മേഖലകളില്‍ കാട്ടാന ശല്യം തുടങ്ങിയിട്ട് നാളേറെയായി.

ഇന്നലെ രാത്രിയും കാട്ടാന കൃഷി നഷിപ്പിച്ചു. വൈലശേരി സ്വദേശിയായ അബു എന്നയാളുടെ വിളവെടുപ്പ് പാകമായ വാഴകളാണ് കാട്ടാന നശിപ്പിച്ചത്. രാത്രി പത്ത് മണിയോടെയാണ് മേഖലയില്‍ ആനയിറങ്ങിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി ആനയെ തുരത്തി.

മേഖലയില്‍ സ്ഥിരമായ ആനകളെത്തുന്നത് കൊണ്ട് പ്രദേശവാസികള്‍ ആശങ്കയിലാണ്. ഭയം കാരണം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് രാവിലെ ജോലിയ്‌ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

സ്‌കൂളിലേക്ക് നടന്ന് പോകുന്ന വിദ്യാര്‍ഥികള്‍ക്കും കാട്ടാന ശല്യം വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. സംഭവത്തില്‍ ഉടനടി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.