ETV Bharat / state

നിലമ്പൂരിൽ കാട്ടാന ചരിഞ്ഞ നിലയിൽ - Wild elephant found dead at nilambur

മുണ്ടേരി വനമേഖലയിലെ വഴിക്കടവ് പുഷ്ക്കരൻ പൊട്ടിയിലാണ് വീണു കിടന്ന മരത്തിന്‍റെ കൊമ്പിൽ തല കുടുങ്ങി കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്.

പോസ്‌റ്റ്‌മോർട്ടം  നിലമ്പൂരിൽ കാട്ടാന ചരിഞ്ഞ നിലയിൽ  നിലമ്പൂർ  മുണ്ടേരി  വഴിക്കടവ്  അപ്പൻകാപ്പിന്  പുഷ്ക്കരൻ പൊട്ടി  ആനയുടെ ജഡം  വഴിക്കടവ് റെയ്ഞ്ച് ഓഫീസർ  Wild elephant found dead  Wild elephant found dead at nilambur  malappuram
മുണ്ടേരിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ
author img

By

Published : Jan 2, 2023, 1:09 PM IST

മലപ്പുറം: നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് റെയ്ഞ്ചിലെ അപ്പൻകാപ്പിന് സമീപം പുഷ്ക്കരൻ പൊട്ടിയിലാണ് നിൽക്കുന്ന രീതിയിൽ ആനയുടെ ജഡം കണ്ടെത്തിയത്. വീണുകിടന്ന മരത്തിന്‍റെ കൊമ്പിൽ തല കുടുങ്ങിയ നിലയിലായിരുന്നു ആന.

ബീറ്റ് പരിശോധനക്കിടയിൽ വനപാലകരാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒമ്പത് വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. വായിൽ നിന്നും ചോര ഒലിക്കുന്ന നിലയിലായിരുന്നു ജഡം. വന പാതയിലെ കുത്തനെയുള്ള ഇറക്കത്തിലൂടെ സഞ്ചരിക്കുമ്പോൾ മുമ്പിൽ വീണു കിടന്ന മരകൊമ്പ് കാലുകൾ കൊണ്ട് തള്ളി മാറ്റാനുള്ള ശ്രമത്തിനിടയിൽ ബാലൻസ് തെറ്റി കഴുത്ത് കുടുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.

പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ മറ്റ് അസുഖങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. വഴിക്കടവ് റെയ്ഞ്ച് ഓഫീസർ കെപിഎസ് ബോബി കുമാർ ഡെപ്യൂട്ടി റെയ്ഞ്ച് ഇൻചാർജ് ആർ ഷിജു എന്നിവരുടെ സാന്നിധ്യത്തിൽ വെറ്ററിനറി സർജൻ ആനയുടെ ജഡം പോസ്‌റ്റ്‌മോർട്ടം നടത്തിയ ശേഷം കുഴിച്ചിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.