ETV Bharat / state

ആദിവാസി സ്ത്രീ‌കള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണം - Wild elephant attack

ഗുരുതരമായി പരിക്കേറ്റ സ്‌ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാട്ടാനകളുടെ ആക്രമണം  സത്രീകള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണം  മലപ്പുറം കാട്ടാന  Wild elephant attack in malappuram  Wild elephant attack  malappuram attack
ആദിവാസി സത്രീകള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണം
author img

By

Published : Jan 3, 2021, 9:48 PM IST

Updated : Jan 3, 2021, 10:07 PM IST

മലപ്പുറം: ആദിവാസി സ്ത്രീ‌കള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചാലിയാര്‍ പഞ്ചായത്തിലെ മുണ്ടി ( 54), മാതി (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിറക് ശേഖരിക്കുകയായിരുന്ന അഞ്ചംഗ സ്ത്രീ‌കള്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. ആനകളുടെ ചവിട്ടേറ്റാണ് ഇരുവർക്കും പരിക്ക് പറ്റിയത്. കൂടെയുള്ള മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.

ആദിവാസി സ്ത്രീ‌കള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണം

കഴിഞ്ഞ ഒരാഴ്‌ചയായി രണ്ട് ആനകള്‍ മൊടവണ്ണ, വേട്ടേക്കോട്, പൈങ്ങാക്കോട് , കുന്നത്ത്ചാല്‍ എന്നീ മേഖലകളില്‍ തമ്പടിച്ചിരിക്കുകയാണ്. വനംവകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനകളുടെ ആക്രമണം കൂടുമ്പോഴും നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ ഡി.വൈ.എഫ്.ഐയും ഗ്രാമ പഞ്ചായത്തംഗങ്ങളും അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

Last Updated : Jan 3, 2021, 10:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.