മലപ്പുറം: വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരിനെതിരെ സമരം ശക്തമാക്കാൻ മുസ്ലീം ലീഗ്. ഈ മാസം 27 ന് ജില്ല ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തും. നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലങ്ങളിൽ മണ്ഡലം പ്രസിഡന്‍റുമാർക്കെതിരെ നടപടിയെടുക്കാനും മുസ്‌ലീം ലീഗ് ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു.
നിയമസഭ ചേരുമ്പോൾ സഭയിലേക്കും മാർച്ച് നടത്താനാണ് തീരുമാനം. പഞ്ചായത്ത് മണ്ഡലം അടിസ്ഥാനത്തിൽ രാപ്പകൽ സമരം നടത്താനും ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഒന്നാം ഘട്ടത്തിൽ കോഴിക്കോട് നടത്തിയ സമരം വൻ വിജയമായിരുന്നു എന്നും യോഗം വിലയിരുത്തി.
ALSO READ വെളുത്ത കാര്‍ മാറ്റി; മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാറില്‍
മുഖ്യമന്ത്രി സമസ്‌തയെ ചർച്ചക്ക് വിളിച്ചത് കബളിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്ന് വ്യക്തമായതായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സമസ്‌തയുമായി ലീഗിന് ഒരു അകൽച്ചയും ഉണ്ടായിട്ടില്ല. അനാവശ്യ വിടവ് ഉണ്ടാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്.
ലീഗിന്‍റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പി.എം.എ സലാം പറഞ്ഞു.
ALSO READ ബോഗികൾ വേർപെട്ടു, ആന്ധ്രപ്രദേശില്‍ എഞ്ചിൻ മാത്രം ഓടിയത് രണ്ട് കിലോമീറ്റർ; ഒഴിവായത് വന്‍ അപകടം