മലപ്പുറം : വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് ഇന്ന് (3.08.2022) ഉച്ചയോടെ ബിലായിപ്പടിയിലെ ക്വാർട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ആലപ്പുഴ സ്വദേശിയാണ്.
രാവിലെ ഓഫിസിൽ എത്താത്തതിനെ തുടർന്ന് സഹപ്രവര്‍ത്തകര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിപിൻ ദാസിനെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം സിഐ ജോബി തോമസിന്റെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം വിദഗ്ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.