മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തിൽ യുവാക്കൾ സഞ്ചരിച്ച ട്രാവലർ വാൻ കൊക്കയിലേക്ക് മറിഞ്ഞു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ 11 യുവാക്കൾ സഞ്ചരിച്ച ട്രാവലർ വാനാണ് അപകടത്തിൽപെട്ടത്. നിസാര പരിക്കുകളോടെ ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ALSO READ: ആലപ്പുഴയില്‍ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം; ആശങ്കയില്‍ കര്‍ഷകര്‍
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ കേരള-തമിഴ്നാട് അതിർത്തിയിലായിരുന്നു അപകടം. ഊട്ടിയിലേക്ക് ആയിരുന്നു ഇവരുടെ യാത്ര. നാലുപേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും എട്ടുപേരെ കൂടല്ലൂർ ഗവൺമെന്‍റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിരുന്നു.