മലപ്പുറം: നിയമ ലംഘനത്തിന് പിടികൂടുന്നവരെ മുഴുവൻ ആന്‍റിജൻ ടെസ്റ്റിന് അയച്ച് വ്യത്യസ്‌ത പ്രവർത്തനങ്ങളിൽ നല്‍കി വാഴക്കാട് പൊലീസ്. ഓമാനൂർ പി.എച്ച്.സി യിൽ സൗജന്യ ആന്‍റിജൻ പരിശോധന കേന്ദ്രത്തിലേക്കാണ് പിടികൂടുന്നവരെ അയക്കുന്നത്. അതിന് സമീപത്ത് തന്നെയാണ് ചെക്കിങ് പോയിന്‍റും സ്ഥാപിച്ചിരിക്കുന്നത്.
ALSO READ:സംസ്ഥാനത്ത് 28,798 പുതിയ കൊവിഡ് രോഗികള്‍
ഇൻസ്പെക്ടർ കെ സുഷീറിന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. ഇതോടെ ആളില്ലാതിരുന്ന പരിശോധന കേന്ദ്രവും സജീവമായി. അര മണിക്കൂർ കൊണ്ട് പതിനഞ്ചിലേറേ ആളുകളെയാണ് നിയമ ലംഘനത്തിന് പിടികൂടിയത്.