ETV Bharat / state

നൂറിലധികം കവര്‍ച്ച: അന്തര്‍ജില്ല മോഷ്‌ടാവ് മലപ്പുറത്ത് പിടിയില്‍

author img

By

Published : Sep 15, 2022, 6:09 PM IST

മഞ്ചേരി സ്വദേശിയായ അരീക്കാട് കാര്‍ലോസ് എന്ന അനില്‍കുമാറാണ് ഷൊര്‍ണൂരില്‍ നിന്നും വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായത്.

അന്തര്‍ജില്ല മോഷ്‌ടാവിനെ പിടികൂടി  വളാഞ്ചേരി പൊലീസ്  മലപ്പുറം വളാഞ്ചേരി പൊലീസ്  മലപ്പുറം വളാഞ്ചേരി  മലപ്പുറം വാർത്തകൾ  വളാഞ്ചേരി വാർത്തകൾ  മോഷണം വാർത്തകൾ  ഷൊര്‍ണൂരില്‍ അന്തര്‍ജില്ല മോഷ്‌ടാവിനെ പിടികൂടി  ഷൊര്‍ണൂരില്‍ നിന്നും മോഷ്‌ടാവ് പിടിയിൽ  Valanchery police arrested inter district thief  inter district thief  thief  theft  theft malappuram  malappuram valanchery  Valanchery police  മോഷണം  വളാഞ്ചേരി
വിവിധ ജില്ലകളിലടക്കം നൂറിലധികം മോഷണക്കേസ്: അന്തര്‍ജില്ല മോഷ്‌ടാവിനെ പിടികൂടി മലപ്പുറം വളാഞ്ചേരി പൊലീസ്

മലപ്പുറം: ഷൊര്‍ണൂരില്‍ നിന്നും അന്തര്‍ജില്ല മോഷ്‌ടാവിനെ പിടികൂടി മലപ്പുറം വളാഞ്ചേരി പൊലീസ്. മഞ്ചേരി സ്വദേശിയായ അരീക്കാട് കാര്‍ലോസ് എന്ന അനില്‍കുമാറാണ് ഷൊര്‍ണൂരില്‍ നിന്നും പിടിയിലായത്. വളാഞ്ചേരി വൈക്കത്തൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ മോഷണക്കേസിലെ പ്രതികൂടിയാണിയാള്‍.

സെപ്റ്റംബര്‍ 10ന് വളാഞ്ചേരി വൈക്കത്തൂരിലെ വീട് കുത്തിത്തുറന്ന് എണ്‍പതിനായിരം രൂപ മോഷണം പോയ കേസിലെ അന്വേഷണത്തിലാണ് മഞ്ചേരി സ്വദേശിയായ അനില്‍കുമാര്‍ പിടിയിലായത്. ഷൊര്‍ണൂരില്‍നിന്നും പിടികൂടി വളാഞ്ചേരിയിലെത്തിച്ച് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ 30നാണ് ഒറ്റപ്പാലം ജയിലില്‍ നിന്നും മറ്റൊരു കേസില്‍ ശിക്ഷ പൂര്‍ത്തിയായി കാര്‍ലോസ് എന്ന അനില്‍കുമാര്‍ പുറത്തിറങ്ങിയത്.

വളാഞ്ചേരി എസ്എച്ച്ഒയുടെ പ്രതികരണം

ജയിലില്‍ നിന്ന് ഇറങ്ങിയ പ്രതി 12ഓളം മോഷണങ്ങള്‍ ചെയ്‌തു. പകല്‍സമയത്ത് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രികാലങ്ങളില്‍ വീട് പൊളിച്ച് അകത്തു കടന്നു മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. വിവിധ ജില്ലകളിലടക്കം നൂറിലധികം മോഷണക്കേസുകളാണ് പ്രതിക്കെതിരെയുള്ളത്.

Also read: 27 വര്‍ഷത്തിനിടെ മോഷ്‌ടിച്ചത് 5,000ലധികം കാറുകള്‍ ; രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്‌ടാവ് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.