ETV Bharat / state

വളാഞ്ചേരി കൊലപാതകം: അൻവറിനെ തെളിവെടുപ്പിനെത്തിച്ചു

author img

By

Published : Apr 22, 2021, 5:59 PM IST

Updated : Apr 22, 2021, 6:10 PM IST

ഇക്കഴിഞ്ഞ മാർച്ച് 12നാണ് വളാഞ്ചേരി സ്വദേശിനിയായ സുബീറയെ കാണാതാകുന്നത്. തുടർന്ന് 42 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

മലപ്പുറം  മലപ്പുറം കൊലപാതകം  malappuram  malappuram murder  വളാഞ്ചേരി  വളാഞ്ചേരി കൊലപാതകം  Valanchery  Valanchery murder  യുവതിയെ കൊലപ്പെടുത്തിയ സംഭവം  യുവതിയെ കുഴിച്ചുമൂടിയ സംഭവം  സുബീറ  സുബീറ വധം  subeera  subeera murder  woman buried  തെളിവെടുപ്പ്  Brought to evidence
Valanchery murder: Defendant Anwar Brought to evidence

മലപ്പുറം: വളാഞ്ചേരി കഞ്ഞിപുരയിൽ കാണാതായ 21കാരിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അൻവറിനെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. യുവതിയെ കുഴിച്ചുമൂടിയതിനെ തുടർന്ന് മൃതദേഹം കണ്ടെത്തിയ പറമ്പിലും പരിസരത്തുമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

ഇക്കഴിഞ്ഞ മാർച്ച് 12നാണ് വളാഞ്ചേരി കഞ്ഞിപുരയിൽ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിനെ കാണാതാകുന്നത്. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ 42 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കൂടാതെ പൊലീസ് നടത്തിയ ശക്തമായ തെരച്ചിലിനൊടുവിൽ മണിക്കൂറുകൾ കൊണ്ട് സുബീറയെ കൊലപ്പെടുത്തിയ പ്രതിയായ അൻവറിനെയും അറസ്‌റ്റ് ചെയ്‌തു. തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

വളാഞ്ചേരി കൊലപാതകം: അൻവറിനെ തെളിവെടുപ്പിനെത്തിച്ചു

കൂടുതൽ വായനയ്ക്ക്‌: വളാഞ്ചേരിയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് സംഘം ഇന്നു രാവിലെയാണ് പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ കാണാതായ ദിവസം സുബീറ ഉപയോഗിച്ചിരുന്ന ബാഗ് പ്രതി കാണിച്ചുകൊടുത്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി. യുവതിയെ കുഴിച്ചിട്ട സ്ഥലത്തു നിന്നും 250 മീറ്റർ അകലെ നിന്നാണ് ബാഗ് കണ്ടെത്തിയതെന്ന് വളാഞ്ചേരി സർക്കിളും കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായ ഷമീർ പറഞ്ഞു. കൂടാതെ യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പ്രതി തൊട്ടടുത്തുള്ള ഒരു കുഴൽക്കിണറിൽ ഉപേക്ഷിച്ചിരുന്നു. ഇത് കുഴൽ കിണറിൽ നിന്ന് എടുക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

കൃത്യം നടത്തിയ ദിവസം അൻവർ ധരിച്ചിരുന്ന വസ്‌ത്രം പൊലീസ് നായയെ പേടിച്ച് ആസൂത്രിതമായി വീടിന്‍റെ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇത് പ്രതി തന്നെ പൊലീസിന് ഇന്ന് തെളിവെടുപ്പ് സമയത്ത് കാണിച്ചുകൊടുത്തു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സുബീറയെ കൊലപ്പെടുത്താൻ കാരണമായ സ്വർണം പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. വളാഞ്ചേരിയിലെ സ്വർണക്കടയിലാണ് സ്വർണം കൊടുത്തതെന്ന് പ്രതി പൊലീസോട് പറഞ്ഞിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് അൻവറിനെ കോടതി കസ്റ്റഡിയിൽ നൽകിയത്. അതിനുമുമ്പ് ബാക്കി ഇടങ്ങളിലും തെളിവെടുപ്പ് നടത്തുമെന്നും ഷമീർ അറിയിച്ചു.

Last Updated : Apr 22, 2021, 6:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.