മലപ്പുറം: ജ്ഞാനപീഠം നേടിയ കവി അക്കിത്തത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. കുമാരനെല്ലൂരിലെ അക്കിത്തത്തിന്റെ വസതിയിൽ എത്തിയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
അക്കിത്തത്തെ പൊന്നാട അണിയിച്ച മുരളീധരന്‍ അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത് ഓരോ മലയാളിയുടെയും അഭിമാനമാണെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ കൃതികൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. ഓരോ മലയാളികളുടെയും സന്തോഷത്തിൽ താനും പങ്കാളിയാകുന്നു. ദേശീയ തലത്തിൽ മലയാളത്തിന് ലഭിക്കുന്ന അംഗീകാരമാണിതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.