ETV Bharat / state

വി അബ്‌ദുറഹ്മാന്‍റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിട്ടേക്കും - CPIM

ഇന്നലെ ഉച്ചയോട് കൂടിയാണ് രക്തസമ്മർദത്തെ തുടർന്ന് നിയുക്ത മന്ത്രി വി അബ്‌ദുറഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

V Abdurrahman  discharged  BLOOD PRESSURE  സിപിഐഎം  വി അബ്‌ദുറഹ്‌മാൻ  ഇ ജയന്‍  ഐസിയു  ICU  സിപിഎം  മന്ത്രി  CPIM  CPM
വി അബ്‌ദുറഹ്മാന്‍റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിട്ടേക്കും
author img

By

Published : May 19, 2021, 2:52 AM IST

മലപ്പുറം: രക്തസമ്മദർത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിയുക്ത മന്ത്രി വി അബ്‌ദുറഹ്‌മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്നും സിപിഎം ജില്ലാ സെക്രട്ടിയേറ്റ് അറിയിച്ചു. ഇന്നലെ ഉച്ചയോട് കൂടിയാണ് രക്തസമ്മർദത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചയുടനെ ഐസിയുവിലേക്ക് പ്രവേശിപ്പിച്ച അദ്ദേഹത്തിന് 24 മണിക്കൂര്‍ നിരീക്ഷണം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ വായനക്ക്: രക്ത സമ്മർദ്ദം; നിയുക്ത മന്ത്രി വി. അബ്ദുറഹ്മാൻ ആശുപത്രിയിൽ

രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയാണ് വി. അബ്‌ദുറഹ്‌മാൻ. സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ അബ്‌ദുറഹ്‌മാന്‍റെ വീട്ടിൽ നിരവധി മാധ്യമപ്രവർത്തകർ എത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. അദ്ദേഹം എവിടെയാണെന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴാണ് ഇന്നലെ വൈകിട്ടോടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ സന്ദേശം പുറത്ത് വന്നത്. എന്നാൽ അദ്ദേഹം ഏത് ആശുപത്രിയിലാണെന്ന വിവരം പാർട്ടി ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.