മലപ്പുറം: നാടുകാണി ചുരം വഴിയുള്ള അനാവശ്യ യാത്രക്കാരെ നാടുകാണിയിലും വഴിക്കടവിലും തടഞ്ഞ് തിരിച്ചയച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വഴിക്കടവ് ആനമറിയിലും നാടുകാണിയിലുമാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള അനാവശ്യ യാത്രക്കാരെ ഇരു സംസ്ഥാനങ്ങളിലെയും പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് തിരിച്ചയച്ചത്. ചെക്‌പോസ്റ്റിലെത്തുന്ന വാഹനങ്ങളിലുള്ളവര്‍ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, എന്തിന് പോകുന്നു, എപ്പോള്‍ തിരിച്ചുവരും കൂടെയുള്ളതാര് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കുകയും അത് അധികൃതര്‍ക്ക് ബോധ്യപ്പെടുക കൂടി ചെയ്താല്‍ മാത്രമാണ് തുടര്‍ന്നുള്ള യാത്രക്ക് അനുമതി നല്‍കിയത്. അല്ലാത്ത പക്ഷം അവരെ തിരിച്ചയക്കുകയായിരുന്നു. മലപ്പുറം ജില്ലയിലടക്കം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് തമിഴ്‌നാട് പൊലീസ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നാടുകാണി പൊലീസ് ചെക്ക് പോസ്റ്റിന് പുറമെ താഴെ നാടുകാണിയിലായിരുന്നു ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തിയത്. ഇരുചക്രവാഹനങ്ങളിലത്തെുന്നവരെ വരെ പരിശോധനക്ക് വിധേയമാക്കിയാണ് കടത്തിവിട്ടത്. വഴിക്കടവില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. അബ്ദുല്‍ ബഷീര്‍, എസ്.ഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാരുമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
നാടുകാണി ചുരം വഴിയുള്ള അനാവശ്യ യാത്രക്കാരെ തിരിച്ചയച്ചു - നാടുകാണി ചുരം വഴിയുള്ള അനാവശ്യ യാത്രക്കാരെ തിരിച്ചയച്ചു
ഇരു ചക്രവാഹനങ്ങളിലെത്തുന്നവരെ വരെ പരിശോധനക്ക് വിധേയമാക്കി.
![നാടുകാണി ചുരം വഴിയുള്ള അനാവശ്യ യാത്രക്കാരെ തിരിച്ചയച്ചു നാടുകാണി ചുരം വഴിയുള്ള അനാവശ്യ യാത്രക്കാരെ തിരിച്ചയച്ചു Unnecessary passengers on the Nattunani Pass were blocked at Nattunani and on the way](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6532043-535-6532043-1585065229620.jpg?imwidth=3840)