ETV Bharat / state

ബസും ബൈക്കും കൂടിയിടിച്ച് അപകടം: രണ്ട് വിദ്യാർഥികൾ മരിച്ചു - പന്തല്ലൂർ

പന്തല്ലൂർ മുടിക്കോട് തോക്കാട്ടപ്പടിയിലാണ് അപകടം നടന്നത്. മരിച്ച രണ്ടുപേരും പാണ്ടിക്കാട് അൻസാർ കോളജിലെ വിദ്യാർഥികളാണ്.

പന്തല്ലൂർ വാഹനാപകടം  Two students died bike accident malappuram  ബസും ബൈക്കും കൂടിയിടിച്ച് അപകടം  മലപ്പുറം വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ചു  accident between a bus and a bike malappuram  kerala accident news  kerala news  കേരള വാർത്തകൾ  പന്തല്ലൂർ  അപകടം
ബസും ബൈക്കും കൂടിയിടിച്ച് അപകടം: രണ്ട് വിദ്യാർഥികൾ മരിച്ചു
author img

By

Published : Aug 26, 2022, 4:27 PM IST

മലപ്പുറം: പന്തല്ലൂർ മുടിക്കോട് തോക്കാട്ടപ്പടിയിൽ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. വള്ളുവങ്ങാട് പറമ്പൻ പൂള സ്വദേശി കുരിക്കൾ ഹൗസിൽ അമീൻ(20), കീഴാറ്റൂർ സ്വദേശിയായ ചുള്ളിയിൽ ഹൗസിൽ ഇഹ്‌സാൻ(17) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച(26.08.2022) രാവിലെ 10.15 ഓടെയാണ് അപകടം.

പന്തല്ലൂർ മുടിക്കോട് തോക്കാട്ടപ്പടിയിൽ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു

പന്തല്ലൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസും പാണിക്കാട് ഭാഗത്ത് നിന്ന് പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മരണപ്പെട്ട രണ്ട് പേരും പാണ്ടിക്കാട് അൻസാർ കോളജിലെ വിദ്യാർഥികളാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.