മലപ്പുറം: തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ എത്തിച്ചു നൽകാമെന്ന് പറഞ്ഞ് പണവുമായി മുങ്ങിയ യുവാക്കള്‍ പിടിയില്‍. ഹമീദ്, മൂച്ചിക്കല്‍ നൗഷാദ് എന്നിവരാണ് വഴിക്കടവ് പൊലീസിന്‍റെ പിടിയിലായത്. ഇവരെ പെരുമ്പാവൂര്‍ കോടതിപ്പടി പൊലീസിന് കൈമാറി.
തവണ വ്യവസ്ഥയില്‍ കുറഞ്ഞ വിലക്ക് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന വ്യവസ്ഥയോടെ കച്ചവടം ഉറപ്പിച്ച ശേഷം ഉല്‍പ്പന്നങ്ങള്‍ ഉള്ള കമ്പനി വക കൂപ്പണ്‍ കാണിച്ച് വലിയ സമ്മാനങ്ങള്‍ ലഭിച്ചതായും അത് വീട്ടില്‍ എത്തിക്കാനുള്ള ചെവലും നികുതിയും മുന്‍കൂറായി തരണമെന്ന് കാണിച്ച് പണം വാങ്ങിയെന്നുമാണ് പരാതി. ജില്ല പൊലീസ് മേധാവി അബ്‌ദുള്‍ കരീം ഐപിഎസിന്‍റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്‌പി ഷംസുവിന്‍റെ നേതൃത്വത്തില്‍ വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ ബി. ബിനു, അസൈനാര്‍, എസ്.ഐ ജയകൃഷ്‌ണന്‍, പ്രജീഷ്, ആദര്‍ശ് ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.