ETV Bharat / state

കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി രണ്ട്‌ പേർ പിടിയിൽ - കൊണ്ടോട്ടി

കൊണ്ടോട്ടി ബസ് സ്റ്റാന്‍റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസും കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു.

Two arrested with drugs in Kondotty  Kondotty  കൊണ്ടോട്ടി  മയക്കുമരുന്നുമായി രണ്ട്‌ പേർ പിടിയിൽ
കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി രണ്ട്‌ പേർ പിടിയിൽ
author img

By

Published : Dec 24, 2020, 11:56 AM IST

മലപ്പുറം: കൊണ്ടോട്ടിയിൽ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ബ്രൗണ്‍ഷുഗറുമായി തേഞ്ഞിപ്പാലം സ്വദേശികളായ രണ്ട്‌ പേര്‍ പിടിയിൽ. ദേവദിയാല്‍ കോളനി കൊയപ്പക്കളത്തില്‍ ഫിറോസ് (38), തേഞ്ഞിപ്പാലം നീരോല്‍പാലം തലപ്പത്തൂര്‍ നാസില്‍ ( 38) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. മാര്‍ക്കറ്റില്‍ ഒരു ലക്ഷം രൂപയോളം വിലവരുന്ന 50 ഓളം ബ്രൗണ്‍ഷുഗര്‍ പാക്കറ്റുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത് . പിടിയിലായ ഫിറോസിനെ രണ്ട്‌ വര്‍ഷം മുന്‍പ് തേഞ്ഞിപ്പാലം സ്റ്റേഷനില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്‍റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസും കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ കൊണ്ടോട്ടി , തേഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു . അബ്ദുള്‍ കരീം ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസ്, മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ .എം ബിജു , എസ് .ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്‍റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട് , ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് സ്റ്റേഷനിലെ എഎസ്‌ഐ മോഹന്‍ ദാസ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. ഇവരുടെ അറസ്റ്റും മറ്റ് നടപടികളും കൊണ്ടോട്ടി തഹസില്‍ദാര്‍ ചന്ദ്രന്‍റെ സാന്നിധ്യത്തില്‍ നടന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.