ETV Bharat / state

വെറ്റിലകൃഷിയില്‍ നേട്ടംകൊയ്ത് മലപ്പുറത്തെ ഇരട്ടകളായ കുട്ടി കർഷകര്‍ - Children of Kallengal Shabirali-Ramlath couple

ലോക്ക്ഡൗണിൽ ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരുന്നപ്പോഴാണ് കുട്ടികളുടെ ഉമ്മയുടെ പിതാവും പരമ്പരാഗത കർഷകനുമായ പുളിക്കൽതാഴെ പറമ്പിൽ മൊയ്തീൻകുട്ടിയുടെ കൃഷിയിടത്തില്‍ കുട്ടികള്‍ വെറ്റില പടര്‍ത്തിയത്.

Malappuram twin child farmers reap the benefits of betel cultivation  വെറ്റിലകൃഷിയില്‍ നേട്ടംകൊയ്ത് മലപ്പുറത്തെ ഇരട്ടകളായ കുട്ടി കർഷകര്‍  Twin child farmers reap the benefits of betel cultivation in malappuram  ഇരട്ടക്കുട്ടികളായ ഷാതിലും ഷാമിലും  മലപ്പുറം ചാലിയാർ പഞ്ചായത്തിലെ അകമ്പാടം കല്ലേങ്ങൽ ഷബീറലി-റംലത്ത് ദമ്പതികളുടെ കുട്ടികള്‍  Children of Kallengal Shabirali-Ramlath couple  എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍
വെറ്റിലകൃഷിയില്‍ നേട്ടംകൊയ്ത് മലപ്പുറത്തെ ഇരട്ടകളായ കുട്ടി കർഷകര്‍
author img

By

Published : May 26, 2021, 11:01 PM IST

മലപ്പുറം: ലോക്ക്ഡൗണിൽ വെറ്റില കൃഷി നടത്തി താരങ്ങളായിരിക്കുകയാണ് ഇരട്ടകളായ കുട്ടി കർഷകർ. മലപ്പുറം ചാലിയാർ പഞ്ചായത്തിലെ അകമ്പാടം കല്ലേങ്ങൽ ഷബീറലി-റംലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഷാതിലും ഷാമിലുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇവരുടെ വീട്ടുമുറ്റത്താണ് കൃഷി. ലോക്ക്ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ്, എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസുകാരായ ഇവർക്ക് ഇത്തരമൊരാശയം തോന്നിയത്. കുട്ടികളുെട ഉമ്മയുടെ പിതാവും പരമ്പരാഗത കർഷകനുമായ പുളിക്കൽതാഴെ പറമ്പിൽ മൊയ്തീൻകുട്ടിയുടെ കൃഷിയിടത്തിലാണ് വെറ്റില പടര്‍ത്തിയത്.

ALSO READ: കൊവിഡ് പ്രതിരോധം; തവനൂരിൽ സുരക്ഷിതം പദ്ധതിക്ക് തുടക്കമായി

വീട്ടുകാർ ഇവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. ഇതോടെ, കാലിയായിക്കിടന്ന സ്ഥലം ഒരുക്കി വെറ്റിലകൃഷി തുടങ്ങി. കവുങ്ങിന്റെ അലകുകള്‍ കൊണ്ട് പന്തൽ കെട്ടി അധികം സൂര്യപ്രകാശം ഏൽക്കാത്ത തരത്തില്‍ മുകളിൽ വലയും കെട്ടി. വിളവെടുക്കാന്‍ തുടങ്ങിയതോടെ കുട്ടികളുടെ ആവേശം ഇരട്ടിയായി. ലോക്ക്ഡൗൺ കാലമായതിനാൽ 80 വെറ്റിലകൾ അടങ്ങിയ ഒരു കെട്ടിന് 40 രൂപയേ ലഭിക്കുന്നുള്ളൂവെങ്കിലും കുട്ടി കർഷകർക്ക് പരാതിയില്ല. കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ ഒരു വിഹിതം സ്വന്തം പഠനാവശ്യങ്ങൾക്ക് ചെലവഴിക്കാനും ബാക്കി മാതാപിതാക്കൾക്ക് നൽകാനുമാണ് കുട്ടി കര്‍ഷകരുടെ തീരുമാനം. ഭൂമിയിൽ പണിയെടുത്താൽ മണ്ണിൽ പൊന്നുവിളയിക്കാം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഇവര്‍. ജൈവകൃഷി രീതിയാണ് ഇവർ തങ്ങളുടെ വെറ്റില തോട്ടത്തിൽ പ്രയോഗിക്കുന്നത്. ചാണകം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേർത്ത മിശ്രിതമാണ് ഇവർ വളമായി ഉപയോഗിക്കുന്നത്.

വെറ്റിലകൃഷിയില്‍ നേട്ടംകൊയ്ത് മലപ്പുറത്തെ ഇരട്ടകളായ ഷാതിലും ഷാമിലും

ALSO READ: മലപ്പുറം ജില്ലയിലെ ഹാർബറുകൾ തുറക്കാൻ ഉത്തരവായി

അധികം സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാലാണ് മുകളിൽ വല ഇട്ടിരിക്കുന്നതെന്നും ഇവർ പറഞ്ഞു, നനയ്ക്കുന്നതിന് സ്പ്രിംക്ലര്‍ ഉപയോഗിച്ചിരുന്നു. ഇടമഴ ലഭിച്ചതിനാൽ ഇപ്പോൾ നനയ്ക്കുന്നില്ല. ഇതൊരു വരുമാന മാർഗമാണെന്ന് തിരിച്ചറിഞ്ഞതോടെ പച്ചക്കറി കൃഷി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഷാതിലും ഷാമിലും. കൃഷിക്കൊപ്പം പഠനത്തിലും മിടുക്കരാണിവർ. കൃഷിക്കൊപ്പം തന്നെ മികവാര്‍ന്ന രീതിയില്‍ ഓൺലൈൻ പഠനവും കൊണ്ടുപോകുന്നുണ്ട്. പുതിയ അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസിലെത്തുന്ന ഇവര്‍ക്ക് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇക്കുറിയും ഓൺലൈൻ ക്ലാസിനെ ആശ്രയിക്കേണ്ടി വരുമോ എന്ന ആശങ്കയുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.