ETV Bharat / state

ലോക്ക് ഡൗൺ കാലത്ത്‌ സന്നദ്ധ പ്രവർത്തനങ്ങളുമായി ടി.വി ഇബ്രാഹിം എംഎൽഎ - ലോക്ക് ഡൗൺ

ഏറെ ആശങ്ക പ്രവാസികളുടെ കാര്യത്തിലാണന്നും മണ്ഡലത്തിലെ 21 പേർക്ക് ഗൾഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ചതായും എംഎൽഎ പറഞ്ഞു

മലപ്പുറം വാർത്ത  malppuram news  ലോക്ക് ഡൗൺ  ടി .വി ഇബ്രാഹിം എംഎൽഎ
ലോക്ക് ഡൗൺ കാലത്ത്‌ സന്നദ്ധ പ്രവർത്തനങ്ങളുമായി ടി .വി ഇബ്രാഹിം എംഎൽഎ
author img

By

Published : Apr 24, 2020, 7:27 PM IST

മലപ്പുറം: കൊവിഡ് 19 ലോക്ക് ഡൗൺ കാലത്ത് തന്‍റെ മണ്ഡലത്തിലെ ജനങ്ങൾക്ക് തുണയാവുകയാണ് കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഓഫീസ് കൺട്രോൾ റൂമാക്കി പ്രവർത്തനം തുടങ്ങി. ഉദ്യോഗസ്ഥരെയടക്കം ഉൾപ്പെടുത്തി വാട്‌സാപ്പ്‌ ഗ്രൂപ്പ് ആരംഭിച്ച് പ്രവർത്തനം ഏകോപിച്ചു. സേവനത്തിന് സഹായമെത്തിക്കാൻ ദൗത്യ സേനയും രൂപീകരിച്ചു.

ലോക്ക് ഡൗൺ കാലത്ത്‌ സന്നദ്ധ പ്രവർത്തനങ്ങളുമായി ടി .വി ഇബ്രാഹിം എംഎൽഎ

ടെലി കൗൺസിലിങ്, ടെലി മെഡിസിൻ പദ്ധതിയും ശ്രദ്ധേയമായി. പ്രവാസികൾക്കായി പലിശരഹിത വായ്‌പ സൗകര്യം ഒരുക്കിയിയതായും എംഎൽഎ പറഞ്ഞു. പഞ്ചായത്തിലെ എല്ലാ സാമൂഹിക അടുക്കളയിലും നേരിട്ടെത്തി വിശകലനം ചെയ്തു. വിദ്യാർഥികൾക്ക് ഓൺലൈൻ പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ, കരിയർ ഗൈഡൻസ് എന്നിവയും ഒരുക്കി. പ്രവാസികൾക്കായി സൂം കോൺഫറൻസ് ഒരുക്കി അവരുടെ പ്രയാസങ്ങൾ തീര്‍ക്കുന്നതിന് പരമാവധി സൗകര്യമൊരുക്കി. അതിഥി തൊഴിലാളികൾ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരുമായും നിരന്തരം അവലോകനം നടത്തി. ഏറെ ആശങ്ക പ്രവാസികളുടെ കാര്യത്തിലാണെന്നും മണ്ഡലത്തിലെ 21 പേർക്ക് ഗൾഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ചതായും എംഎൽഎ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.