കോഴിക്കോട്: മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ആരംഭിച്ചതിനെത്തുടർന്ന് മലപ്പുറം- കോഴിക്കോട് അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. ബാരിക്കേഡ് സ്ഥാപിച്ച് മുഴുവൻ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. അത്യാവശ്യ യാത്രക്കാരെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. അനാവശ്യമായി ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നുണ്ട്.
ALSO READ:കേരളത്തിന് ഓക്‌സിജൻ, രണ്ട് ടാങ്കറുകൾ കൂടി ബംഗാളിലേക്ക്
പൊലീസിന് പുറമെ ഇന്ത്യൻ റിസർവ് ബറ്റാലിയന്‍റെ 16 പേരും, താൽക്കാലിക സേവനത്തിന് നിയോഗിച്ച വളണ്ടിയർമാരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ജില്ല അതിർത്തിയായ ഊർക്കടവ് പാലത്തിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊലീസിനെ കൂടാതെ സെക്ടറല്‍ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘവും പട്രോളിങ്ങും പരിശോധനയും നടത്തുന്നുണ്ട്.