മലപ്പുറം: കണ്ണംകുണ്ട് ട്രൈബൽ വില്ലേജ് നിര്‍മാണം പൂര്‍ത്തിയാകാത്തതോടെ ദുരിതത്തിലായി ആദിവാസി കുടംബങ്ങള്‍. മഴ ആരംഭിച്ചതോടെ കുടുംബങ്ങള്‍ കുടിലുകള്‍ കെട്ടി താമസിക്കുകയാണ്. 2018-ലെ പ്രളയത്തിൽ സ്ഥലവും വീടും നഷ്ടമായ ചാലിയാർ പഞ്ചായത്തിലെ മതിൽ മൂല കോളനിയിലെ ഉൾപ്പെടെ 34 കുടുംബങ്ങളാണ് കണ്ണംകുണ്ട് ട്രൈബൽ വില്ലേജിലുള്ളത്.
വീടുകളുടെ നിർമാണം ഏറ്റെടുത്ത ജില്ലാ കലക്ടർ ചെയർമാനായ നിർമിതി കേന്ദ്രം പീന്നീട് ഉപകരാറുകാരന് നൽകി. കരാറിന് വിരുദ്ധമായി നിർമാണം തുടങ്ങിയതോടെ വീട് നിർമാണം ആദിവാസികൾ തടഞ്ഞിരുന്നു. ഒമ്പത് വീടുകളുടെ നിർമാണം മാത്രമാണ് തുടങ്ങിയത്. ഇതോടെ 25ഓളം ആദിവാസികൾ താൽക്കാലിക ഷെഡ് നിർമാണത്തിലാണ്. രണ്ടു വർഷമായി വീടുകളില്ലാത്ത തങ്ങൾക്ക് ഉടൻ വീട് നിർമിച്ച് നൽകണമെന്ന് വൈലാശ്ശേരി കോളനിയിൽ നിന്നും ട്രൈബൽ വില്ലേജിൽ എത്തിയ മുരളി പറഞ്ഞു. മുളകളും ടാർപായകളും കൊണ്ടാണ് ഇവര്‍ താല്‍ക്കാലിക വീട് നിര്‍മിച്ചത്.