ETV Bharat / state

സംസ്ഥാനത്തിന്‍റെ കരിയര്‍ നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ - latest malappuram

കരിയര്‍ നയത്തിന്‍റെ കരട് തയ്യാറായി കഴിഞ്ഞെന്നും എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്‌മെന്‍റ്‌  സെന്‍ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി.

TP ramakrishnan  latest malappuram  സംസ്ഥാനത്തിന്‍റെ കരിയര്‍ നയം പ്രഖ്യാപിക്കും;മന്ത്രി ടി.പി രാമകൃഷ്ണന്‍
സംസ്ഥാനത്തിന്‍റെ കരിയര്‍ നയം പ്രഖ്യാപിക്കും;മന്ത്രി ടി.പി രാമകൃഷ്ണന്‍
author img

By

Published : Dec 7, 2019, 11:34 PM IST

മലപ്പുറം: വിവിധ മേഖലകളിലെ വിദഗ്‌ധരുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം കേരളത്തിന്‍റെ കരിയര്‍ നയം പ്രഖ്യാപിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കരിയര്‍ നയത്തിന്‍റെ കരട് തയ്യാറായി കഴിഞ്ഞെന്നും എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്‌മെന്‍റ്‌ സെന്‍ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂര്‍ ഗവണ്‍മെന്‍റ്‌ ഐടിഐയിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

34 ഐടിഐ കള്‍ക്ക് ഐഎസ്‌ഒ ഗുണമേന്മ ലഭിച്ചുവെന്നും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ധാരണയായെന്നും മന്ത്രി അറിയിച്ചു. ഐടിഐ കളിലെ തൊഴില്‍ സാധ്യതകൾ വര്‍ധിപ്പിക്കുന്നതിനായി പ്ലേസ്‌മെന്‍റ്‌ സെല്ലുകളും ജോബ് ഫെയറുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി.വി ഹംസ, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. വേലുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌, പി.പി സുഗതന്‍ മാസ്റ്റര്‍, ഉത്തരമേഖല വ്യാവസായിക പരിശീലന വകുപ്പ് ജോയിന്‍റ്‌ ഡയറക്ടര്‍ സുനില്‍ ജേക്കബ്, നിലമ്പൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ പി.സി വേണുഗോപാല്‍, ഐടിഐ പ്രിന്‍സിപ്പല്‍ പി. വാസുദേവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Intro:സംസ്ഥാനത്തിന്റെ കരിയര്‍ നയം പ്രഖ്യാപിക്കും
- മന്ത്രി ടി.പി രാമകൃഷ്ണന്‍Body:സംസ്ഥാനത്തിന്റെ കരിയര്‍ നയം പ്രഖ്യാപിക്കും
- മന്ത്രി ടി.പി രാമകൃഷ്ണന്‍

വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ നേടിയ ശേഷം കേരളത്തിന്റെ കരിയര്‍ നയം പ്രഖ്യാപിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കരിയര്‍ നയത്തിന്റെ കരട് തയ്യാറായി കഴിഞ്ഞെന്നും എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി.ഐയുടെ വളര്‍ച്ചയ്ക്ക് ഹോസ്റ്റല്‍ സഹായകമാവുമെന്നും പി.വി അന്‍വര്‍ എം.എല്‍.എയുമായി സംസാരിച്ച് ഹോസ്റ്റലിന്റെ സൗകര്യക്കുറവുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഐ.ടി.ഐകളില്‍ വ്യത്യസ്ത തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയതോടെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കും ഉള്ള സമീപനം മാറിയെന്നും ഓരോ വര്‍ഷവും ഐ.ടി.ഐ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 34 ഐ.ടി.ഐകള്‍ക്ക് ഐ.എസ.്ഒ ഗുണമേ• ലഭിച്ചുവെന്നും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ഐ.ടി.ഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ധാരണയായെന്നും മന്ത്രി അറിയിച്ചു. ധനുവച്ചപുരം, കൊയിലാണ്ടി, മലമ്പുഴ, ചന്ദനത്തോപ്പ്, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍, കട്ടപ്പന, ചാലക്കുടി, കണ്ണൂര്‍ ഐ.ടി.ഐകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഐ.ടി.ഐകളിലെ തൊഴില്‍ സാധ്യതകൾ വര്‍ധിപ്പിക്കുന്നതിനായി പ്ലേസ്‌മെന്റ് സെല്ലുകളും ജോബ് ഫെയറുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയ സമയത്ത് പോത്തുകല്ല്, കവളപ്പാറ, കരിമ്പുഴ പ്രദേശങ്ങളില്‍ വൈദ്യുത വകുപ്പ് ജീവനക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഐ.ടി.ഐ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള നൈപുണ്യ കര്‍മസേനയിലെ പ്രവര്‍ത്തകരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ആണ്‍കുട്ടികളുടെ ഹോസ്റ്റലിനു വേണ്ടി 2.35 കോടിയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിനു വേണ്ടി 1.4 കോടിയും ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 50 പേര്‍ക്കും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 17 പേര്‍ക്കും താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2013 ലാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്.

ഐ.ടി.ഐ പരിസരത്തു നടന്ന ചടങ്ങില്‍ നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി.വി ഹംസ, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. വേലുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ മാസ്റ്റര്‍, ഉത്തരമേഖല വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, നിലമ്പൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി.സി വേണുഗോപാല്‍, നോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി. വാസുദേവന്‍ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.