ETV Bharat / state

അബ്ദുള്‍ റസാഖിന്‍റെ കുടുംബത്തിന് മോഹന്‍ലാലിന്‍റെ സഹായം

വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം സംവിധായകന്‍ മേജര്‍ രവി കുടുംബത്തിന് കൈമാറി

അബ്ദുള്‍ റസാഖിന്‍റെ കുടുംബത്തിന് മോഹന്‍ലാലിന്‍റെ സഹായം
author img

By

Published : Aug 18, 2019, 4:23 AM IST

Updated : Aug 18, 2019, 6:40 AM IST

മലപ്പുറം: വെള്ളത്തില്‍ വീണ മക്കളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച മലപ്പുറം സ്വദേശി അബ്ദുള്‍ റസാഖിന്‍റെ കുടുംബത്തിന് മോഹന്‍ലാലിന്‍റെ സഹായം. വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം സംവിധായകന്‍ മേജര്‍ രവി കുടുംബത്തിന് കൈമാറി.

വെള്ളക്കെട്ടില്‍ വീണ സഹോദരന്‍റെ മക്കളെ രക്ഷിച്ച ശേഷം അബ്ദുള്‍ റസാഖ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു അബ്ദുള്‍ റസാഖ്. വാർത്തയറിഞ്ഞ മോഹൻലാൽ തന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ ധനസഹായം കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി തിരുനാവായ സൗത്ത് പല്ലാറിലെ റസാഖിന്‍റെ ഭാര്യ വീട്ടിലെത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് മക്കൾക്ക് കൈമാറി.

അബ്ദുള്‍ റസാഖിന്‍റെ കുടുംബത്തിന് മോഹന്‍ലാലിന്‍റെ സഹായം

ഫോണിലൂടെ മോഹന്‍ലാല്‍ റസാഖിന്‍റെ മക്കളെ ആശ്വസിപ്പിച്ചു. രണ്ട് ആൺമക്കളുടെയും ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവ് ഫൗണ്ടേഷൻ ഏറ്റെടുക്കും. കുടുംബത്തിന് വീടിന്‍റെ ആവശ്യമുണ്ടെങ്കിൽ പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളുമെന്നും മേജർ രവി അറിയിച്ചു. കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നും തന്‍റെ കൈവശമുള്ള മുഴുവൻ പണവും നൽകിയുമാണ് അദ്ദേഹം മടങ്ങിയത്.

Intro:മലപ്പുറം തിരുർ സ്വന്തം ജീവൻ പണയപ്പെടുത്തി മക്കളെ രക്ഷിച്ച തിരുനാവായ സ്വദേശി അബ്‌ദുൾ റസാഖിന്റെ കുടുംബത്തിന്  മോഹൻലാലിന്റെ സഹായ ഹസ്തം. ഒരു ലക്ഷം രൂപയുടെ ചെക്ക് വിശ്വശാന്തി  ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി തിരുനാവായയിലെത്തി കുടുംബത്തിന് കൈമാറി.
Body:മോഹൻലാൽ തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ ധനസഹായം കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നുConclusion:വെള്ളക്കെട്ടിൽ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം വെള്ളത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരണം സംഭവിച്ചു.മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അബ്ദുറസാഖ്, പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണം വരിച്ച റസാഖ് നാടിന്റെ നൊമ്പരമായി മാറി. വാർത്തയറിഞ്ഞ മോഹൻലാൽ തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ ധനസഹായം കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.തുടർന്നാണ് ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി തിരുന്നാവായ സൗത്ത് പല്ലാറിലെ റസാഖിന്റെ ഭാര്യ വീട്ടിലെത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് മക്കൾക്ക് കൈമാരി. ഈ റസാഖിന്റെ മക്കളെ മോഹൻലാൽ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. രണ്ട് ആൺമക്കളുടെയും ഡിഗ്രി വരെയുള്ള ചെലവ് ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീടിന്റെ ആവശ്യമുണ്ടെങ്കിൽ പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളുമെന്നും മേജർ രവി പറഞ്ഞു 

ബൈറ്റ്.

മേജർ രവി 

ഒരു മണിക്കൂർ നേരം റസാഖിന്റെ മക്കളെ ആശ്വാസവാക്കുകൾ കൊണ്ട് ധൈര്യം പകർന്ന് നൽകി മേജർ രവി  തന്റെ കയ്യിലുള്ള മുഴുവൻ പണവും കുട്ടികൾക്ക് നൽകിയാണ് മടങ്ങിയത് 
Last Updated : Aug 18, 2019, 6:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.