ETV Bharat / state

തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന്‍റെ കാമറക്കണ്ണില്‍ - tirurangadi

ജൂലൈ മാസത്തിൽ മാത്രം തിരൂരങ്ങാടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലൂടെ 450 കേസുകളിലായി 3,70000 രൂപയോളം പിഴ ഈടാക്കിയിരുന്നു.

തിരൂരങ്ങാടി
author img

By

Published : Aug 2, 2019, 11:52 PM IST

മലപ്പുറം: നിയമം തെറ്റിച്ച് ഓടുന്ന വാഹനങ്ങളെ ക്യാമറയിൽ പകർത്തി വാഹനപരിശോധന ശക്തമാക്കിയിരിക്കുകയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളിൽ നിന്ന് വാഹന നമ്പറും ഡ്രൈവറുടെ മുഖവും പരിശോധിച്ച് നോട്ടീസ് അയക്കുകയാണ് പരിശോധനയുടെ ആദ്യഘട്ടം. മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് തുടർനടപടികൾ.

നിയമം തെറ്റിച്ച് ഓടുന്ന വാഹനങ്ങളെ ക്യാമറയിൽ പകർത്തി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്

റോഡിൽ നിന്നുള്ള കൂടുതൽ പരിശോധന ഒഴിവാക്കി ക്യാമറയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പുതിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളാണ് പിടികൂടാൻ സാധിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കുറ്റകൃത്യങ്ങൾ ക്യാമറയിൽ പകർത്തിയാണ് പരിശോധന. ജൂലൈ മാസത്തിൽ മാത്രം തിരൂരങ്ങാടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലൂടെ 450 കേസുകളിലായി 3,70000 രൂപയോളം പിഴ ഈടാക്കിയിരുന്നു. സ്കൂൾ, കോളജ് പരിസരത്തെ സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തതായി തിരൂരങ്ങാടി ജോയിൻ ആർടിഒ ഷാജു എ ബക്കർ പറഞ്ഞു. എം വി ഐമാരായ വി പ്രസാദ്, സുനിൽ ബാബു, അബ്ദുൽ കരീം ചാലിൽ, ടി പി സുരേഷ് ബാബു, ഷാജി കെ രാജ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.

Intro:മലപ്പുറം നിയമം തെറ്റിച്ച് ഓടുന്ന വാഹനങ്ങളെ ക്യാമറയിൽ പകർത്തി വാഹനപരിശോധന ശക്തമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് ഉപ്പ അധികൃതർ ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളിൽനിന്ന് വാഹന നമ്പറും ഡ്രൈവറുടെ മുഖവും പരിശോധിച്ചു നോട്ടീസ് അയക്കുകയാണ് പരിശോധനയുടെ ആദ്യഘട്ടംBody:തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ അപകടം കുറയ്ക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ് Conclusion:മോട്ടോർ വാഹന വകുപ്പിൻറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് തുടർനടപടികൾ ലൈസൻസ് ഹെൽമെറ്റ് ധരിക്കാതെ വരെ മൂന്നുപേർ വെച്ച് ബൈക്ക് ഓടിച്ചത് ഇൻഷുറൻസ് ഇല്ലാത്ത തുടങ്ങിയ വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും ലഭിക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരുടെ സഹായവും തേടുന്നുണ്ട് റോഡിൽ നിന്നുള്ള കൂടുതൽ പരിശോധനയ്ക്ക് ഒഴിവാക്കി ക്യാമറയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പുതിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളാണ് പിടികൂടാൻ സാധിക്കുന്നത് മോട്ടോർ വാഹന വകുപ്പിൻറെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ അത്തരം കുറ്റകൃത്യങ്ങൾ ക്യാമറയിൽ പകർത്തിയാണ് പരിശോധന പുരോഗമിക്കുന്നത് ഏത് മേഖലയിൽ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യംവെച്ച് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് സ്കൂൾ-കോളേജ് സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുത്തു വരും ദിവസങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെ കയറ്റാത്ത ബസുകൾക്കെതിരെ ഹെൽമറ്റ് ധരിക്കാത്ത വരെ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്ന് തിരൂരങ്ങാടി ജോയിൻ ആർടിഒ ഷാജു എ ബക്കർ പറഞ്ഞു

ജൂലൈ മാസത്തിൽ മാത്രം തിരൂരങ്ങാടി മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 450 കേസുകളിലായി മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴ ഈടാക്കിയിരുന്നു തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ അപകടം കുറയ്ക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ് എം വി ഐ മാരായ വി പ്രസാദ് സുനിൽ ബാബു എം വി ഐ മാരായ അബ്ദുൽ കരീം ചാലിൽ ടി പി സുരേഷ് ബാബു ഷാജി കെ രാജ് രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.