മലപ്പുറം: തിരൂർ നഗരസഭ 27-ാം വാർഡിൽ യുഡിഎഫിന് ജയം. യുഡിഎഫിന്‍റെ സ്ഥാനാർഥി രാമൻകുട്ടിയാണ് ജയിച്ചത്. നിലവിലെ ചെയർമാൻ ആലിങ്ങൽ ബാവ (എൽഡിഎഫ്) തോറ്റു. കഴിഞ്ഞ ഭരണസമിതിയുൾപ്പടെ രണ്ട് തവണ എൽഡിഎഫ് ഭരിച്ച നഗരസഭയെ യുഡിഎഫ് ഇത്തവണ തിരിച്ചുപിടിച്ചു.
തിരൂർ 9-ാം ഡിവിഷനിലും യുഡിഎഫ് വിജയിച്ചു. നഗരസഭയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വാർഡിൽ ഇടതു സ്ഥാനാർഥിക്ക് വിജയം. 1971ൽ നഗരസഭ രൂപീകരിച്ചത് മുതൽ ഏറ്റവുമധികം കാലം ഭരിച്ചത് യുഡിഎഫ് ആണ്.