മലപ്പുറം: പാണ്ടിക്കാട് പൂളമണ്ണയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി ഫസലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ എട്ടിന് നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയിൽ പൂളമണ്ണ വളവിനും, മില്ലുംപടിക്കും ഇടയിലാണ് അപകടം നടന്നത്.
കരുവാരക്കുണ്ടിൽ നിന്ന് മഞ്ചേരിയിലേക്ക് ലോഡെടുക്കാൻ പോവുകയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയത്ത് റോഡിൽ മറ്റുവാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ ഫസലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല