മലപ്പുറം: മൂന്നാം ക്ലാസുകാരന്‍ സ്‌കൂൾ ബസില്‍ നിന്നും തെറിച്ചുവീണ് മരിച്ചു. മലപ്പുറം കുറുവ എയുപി സ്കൂൾ വിദ്യാർഥി ഫർഷിൻ അഹമ്മദാ(9)ണ് മരിച്ചത്. ബസിൽ നിന്നും വീണ വിദ്യാർഥിയുടെ ശരീരത്തിലൂടെ ഇതേ ബസിന്റെ പിന്‍ചക്രം കയറുകയായിരുന്നു.
കക്കാട്ട് ഷാനവാസ്-ഷമീമ ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് മാതാവ്. ബസിന്‍റെ മുന്‍ഭാഗത്തെ വാതിലിലൂടെയാണ് വിദ്യാര്‍ഥി തെറിച്ച് വീണത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.