ETV Bharat / state

കുറ്റിപ്പുറത്ത് കാറില്‍ കടത്തിയ 21.5 കിലോ കഞ്ചാവ് പിടികൂടി, മൂന്ന് പേർ പിടിയില്‍

തിരൂർ ഡിവൈഎസ്‌പിയുടെ നിർദേശത്തെ തുടർന്ന് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജിന് സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് 21.5 കിലോ കഞ്ചാവ് പിടികൂടിയത്.

three got arrest with ganja in Malappuram  ganja arrest in malappuram  malappuram ganja news  malappuram kanjav latest news  kuttipuram police arrested three in malappuram  malappuram latest news  latest news  latest kanjav news  increasing kanjav supply  kanjav supply in malappuram  മലപ്പുറത്ത് ലഹരി മരുന്ന് വേട്ട വര്‍ധിക്കുന്നു  കഞ്ചാവുമായി മൂന്ന് പേർ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ  വര്‍ധിക്കുന്ന ലഹരി മരുന്ന് വേട്ട  മലപ്പുറം കഞ്ചാവ് വേട്ട  മലപ്പുറം കഞ്ചാവ് വാര്‍ത്ത  മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
മലപ്പുറത്ത് ലഹരി മരുന്ന് വേട്ട വര്‍ധിക്കുന്നു; ജില്ലയില്‍ വിതരണത്തിനെത്തിച്ച 21.5 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍
author img

By

Published : Aug 19, 2022, 5:55 PM IST

മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണത്തിനെത്തിച്ച 21.5 കിലോ കഞ്ചാവുമായി മൂന്ന് പേർ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. ഗൂഡല്ലൂർ സ്വദേശി സുമേഷ് മോഹൻ (32), ഷൈജൽ (45), തലശേരി സ്വദേശി ഫ്രാഞ്ചിയർ (42 ) എന്നിവരാണ് പിടിയിലായത്. സുമേഷും ഷൈജലും ഇതിന് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറത്ത് ലഹരി മരുന്ന് വേട്ട വര്‍ധിക്കുന്നു; ജില്ലയില്‍ വിതരണത്തിനെത്തിച്ച 21.5 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍

തിരൂർ ഡിവൈഎസ്‌പിയുടെ നിർദേശത്തെ തുടർന്ന് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജിന് സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാറിന്റെ പിൻ സീറ്റിനടിയിലും ബംപറിലുമായി പാക്കറ്റുകളാക്കിയാണ് ഇവര്‍ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

വര്‍ധിക്കുന്ന ലഹരി മരുന്ന് വേട്ട: പിടിയിലായ മൂവരും വന്‍ ലഹരിമരുന്ന് കടത്ത് സംഘത്തിൽപെട്ടവരാണെന്ന് പൊലീസിന് ലഭിച്ച വിവരം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിതരണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ലഹരി കേസുകൾ കൂടാതെ തട്ടിപ്പു കേസുകളിലും മൂവരും ഉൾപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.