ETV Bharat / state

തിരൂരിൽ രണ്ടര കോടിയോളം രൂപ വിലവരുന്ന ലഹരിവസ്‌തുക്കളുമായി മൂന്ന് പേര്‍ പിടിയില്‍ - malappuram

കര്‍ണാടക സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. 30 ചാക്കുകളില്‍ നാലര ലക്ഷം പായ്ക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്.

മലപ്പുറം  തിരൂരിൽ വൻ ലഹരി വേട്ട  ലഹരിവസ്‌തുക്കളുമായി മൂന്ന് പേര്‍ പിടിയില്‍  three arrested with drugs in tirur  crime news  crime latest news  malappuram  malappuram latest news
തിരൂരിൽ രണ്ടര കോടിയോളം രൂപ വിലവരുന്ന ലഹരിവസ്‌തുക്കളുമായി മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Mar 8, 2021, 7:58 PM IST

മലപ്പുറം: തിരൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്‌തുക്കളുമായി കർണാടക സ്വദേശികളായ മൂന്നു പേർ പിടിയിൽ. ഇർഫാൻ, മുജമ്മിൽ പാഷ, രമേഷ് എന്നിവരെയാണ് തിരൂർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. സംസ്ഥാന വ്യപകമായി സ്‌കൂൾ വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനായി ഹാന്‍സ് കർണാടക രജിസ്ട്രേഷൻ ഉള്ള നാഷണൽ പെർമിറ്റ് ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. 30 ചാക്കുകളിലുള്ള നാലര ലക്ഷം പായ്ക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്. മൈദ കടത്തുകയാണെന്ന വ്യാജേനയാണ് ഹാൻസ് ചാക്കുകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബു മലപ്പുറം നാർകോട്ടിക് സെൽ ഡിവൈഎസ്‌പി പിപി ഷംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലോക്ക് ഡൗൺ സമയത്ത് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി മരുന്ന് പിടികൂടിയതിന് ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. തിരൂരിൽ നിരോധിത ലഹരിമരുന്ന് എത്തിച്ച് ചെറുവാഹനങ്ങളിലാക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യുന്ന മൊത്ത വിതരണക്കാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.