ETV Bharat / state

ഐഎസ്ഒ അംഗീകാരവുമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളൊരുക്കിയത്.

iso approval  thiroorangadi block panchayat  തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്  ഐഎസ്ഒ അംഗീകാരം  ആധുനിക സൗകര്യങ്ങൾ ഉള്ള ബ്ലോക്ക് പഞ്ചായത്ത്
ഐഎസ്ഒ അംഗീകാരവുമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
author img

By

Published : Jan 23, 2020, 5:46 PM IST

മലപ്പുറം: പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനവും അംഗീകാരവുമൊരുക്കിയ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളൊരുക്കിയത്. ഐഎസ്ഒ പ്രഖ്യാപനം ഫെബ്രുവരി ആദ്യ വാരത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. മികച്ച സേവനം ലഭ്യമാക്കുന്നതിന് സാങ്കേതിക സൗകര്യങ്ങളും ഭൗതിക
സാഹചര്യങ്ങളും വിപുലപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ അംഗീകാരം നേടിയെടുത്തത്. പഴയതും പുതിയതുമായ ഫയലുകള്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന റെക്കോഡ് റൂം, അന്വേഷണ കൗണ്ടര്‍ തുടങ്ങി ജീവനക്കാരുടെ ഹാജര്‍ നില രേഖപ്പെടുത്തുന്നതും വിവിധ സേവനങ്ങളുടെയും ബോര്‍ഡുകളും ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഐഎസ്ഒ അംഗീകാരവുമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്കിലെത്തുന്നവര്‍ക്ക് റെസ്റ്റ് റൂം, കുടിവെള്ള സൗകര്യം, മുലയൂട്ടല്‍ കേന്ദ്രം, വായനാമുറി, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് എന്നിവക്ക് പുറമെ കെട്ടിടം ഭിന്നശേഷി സൗഹൃദവുമാക്കി. ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകള്‍ക്കൊപ്പം റാംപുകളും ഒരുക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.അബ്ദുല്‍ കലാം മാസ്റ്റർ പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പരിധിയിൽ മൂന്നിയൂർ, പെരുവള്ളൂർ, തേഞ്ഞിപ്പലം, പള്ളിക്കൽ, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളും തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും ഉൾപ്പെടും. ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ നിലവാരത്തിലേക്ക് ഉയരുന്നതോടെ ഈ മേഖലയിലുള്ള ജനങ്ങൾക്കെല്ലാം ഗുണകരമാകും.

Intro:തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം .ഫെബ്രുവരി ആദ്യത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രഖ്യാപനം നടത്തുംBody:പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനവും സൗകര്യവുമൊരുക്കിയ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്
ഐ.എസ്.ഒ അംഗീകാരം.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളൊരുക്കിയത്.ഐ.എസ്.ഒ പ്രഖ്യാപനം ഫെബ്രുവരി ആദ്യ വാരത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും.
മികച്ച സേവനം ലഭ്യമാക്കുന്നതിന്
സാങ്കേതിക സൗകര്യങ്ങളും ഭൗതിക
സാഹചര്യങ്ങളും വിപുലപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ അംഗീകാരം നേടിയെടുത്തത്.
പഴയതും പുതിയതുമായ ഫയലുകള്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന റെക്കോര്‍ഡ് റൂം,അന്വേഷണ കൗണ്ടര്‍,തുടങ്ങി ജീവനക്കാരുടെ ഹാജര്‍ നില രേഖപ്പെടുത്തുന്നതും വിവിധ സേവനങ്ങളുടെയും ബോര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. ബ്ലോക്കിലെത്തുന്നവര്‍ക്ക് റെസ്റ്റ് റും,കുടിവെള്ള സൗകര്യം, മുലയൂട്ടല്‍ കേന്ദ്രം,വായനാമുറി,സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് എന്നിവക്ക് പുറമെ കെട്ടിടം ഭിന്നശേഷി സൗഹൃദവുമാക്കി.
ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകള്‍ക്കൊപ്പം റാംപുകളും ഒരുക്കിയതായിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൾ കലാം മാസ്റ്റർ പറഞ്ഞു.
തിരൂരങ്ങാടി ബ്ലോക്ക് പരിധിയിൽ
മൂന്നിയൂർ, പെരുവള്ളൂർ, തേഞ്ഞിപ്പലം, പള്ളിക്കൽ, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളും തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും ഉൾപ്പെടും. ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ നിലവാരത്തിലേക്ക് ഉയരുന്നതോടെ ഈ മേഖലയിലുള്ള ജനങ്ങൾക്കെല്ലാം ഗുണകരമാകും.
Conclusion:ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആധുനിക സൗകര്യങ്ങൾ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.